Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Nov 24, 2025, 06:59 am IST
in Samskriti

ഭാരതീയ സംസ്‌കൃതിയുടെ ദാര്‍ശനിക ചൈതന്യം ആവാഹിക്കുന്ന അമൃത പ്രവാഹിനികളാണ് ആര്‍ഷ സാഹിത്യത്തിലെ വിശ്രുതങ്ങളായ ഗീതകള്‍. ഇതില്‍ പ്രധാനവും സര്‍വ്വര്‍ക്കും സുപരിചിതവുമായത് മഹാഭാരത യുദ്ധാരംഭത്തില്‍ ക്ലീബാവസ്ഥപുല്‍കി തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനനെ രണോത്സാഹിയാക്കാന്‍ സാരഥിയായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപദേശിച്ച ഭഗവദ് ഗീതയാണ്. ഈ ഭഗവദ് ഗീതയ്‌ക്കാവട്ടെ എണ്ണമറ്റ വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഭഗവദ് ഗീതയോളം പ്രചുരപ്രചാരം ലഭിച്ച മറ്റൊരു കൃതിയുണ്ടോ എന്നതും സംശയമാണ്.

എന്നാല്‍ സ്വതന്ത്ര രചനകളായ ഉപദേശ ഗീതകളും, ജ്ഞാനേച്ഛുക്കള്‍ക്ക് ആത്മബോധം നല്‍കാനുതകുന്ന മറ്റനേകം ഗീതകളും ഭാരതത്തില്‍ പ്രചാരത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അഷ്ടാവക്ര ഗീത. ആത്മജ്ഞാനത്തെക്കുറിച്ച് പ്രശ്‌നോത്തര രൂപത്തില്‍ പ്രതിപാദിക്കുന്ന മഹത്തായ ഗ്രന്ഥമാണ് ഇത്. മഹാജ്ഞാനിയായ അഷ്ടാവക്രനെ ഗുരുവായി സ്വീകരിച്ച് രാജര്‍ഷിയായ ജനകമഹാരാജാവും തമ്മിലുള്ള സംവാദമാണ് അഷ്ടാവക്രഗീതയുടെ പ്രതിപാദ്യം. ഗുരുവും ശിഷ്യനും ഏകമനസ്സോടെ ചോദിച്ചും, പറഞ്ഞും പരസ്പരം സംശയ നിവാരണം നടത്തിയും വ്യക്തമാക്കിയതാണ് ഈ കൃതിയുടെ ഉള്ളടക്കം. അഷ്ടാവക്ര മഹാമുനിയെക്കുറിച്ച് അറിവുലഭിക്കുന്നത് മഹാഭാരതത്തില്‍ നിന്നാണ്. മഹാഭാരതം വനപര്‍വ്വത്തില്‍ ലോമശമുനി പാണ്ഡവരോടു പറയും വിധമാണ് അഷ്ടാവക്രന്റെ ജീവിത കഥ പ്രതിപാദിച്ചിരിക്കുന്നത്. ആധ്യാത്മികസിദ്ധി ഉണ്ടാകണമെങ്കില്‍ വൈരാഗ്യം ഉണരണം.ആത്മജ്ഞാനത്തിലൂടെ മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് ജനകനെ അഷ്ടാവക്രന്‍ ഉപദേശിക്കുന്നത്.

സ്വാമി വിവേകാനന്ദന് അദ്വൈതജ്ഞാനം പകര്‍ന്ന കൃതി
ചെറുതും വലുതുമായ 20 പ്രകരണങ്ങളായാണ് ഈ കൃതിയുടെ രചന. ശ്രീരാമകൃഷ്ണ പരമഹംസന്‍ ശിഷ്യനായ സ്വാമി വിവേകാനന്ദനെ അഷ്ടാവക്ര ഗീത വായിക്കാന്‍ പ്രേരിപ്പിക്കുകയും അതിലൂടെ സ്വാമിജിയുടെ മനസ്സില്‍ അദ്വൈതജ്ഞാനത്തിന്റെ ദീപപ്രകാശനം ഉണ്ടാവുകയും ചെയ്തു. ഒട്ടും വക്രതയില്ലാതെ ലളിത ശൈലിയിലാണ് ഇതില്‍ അധ്യാത്മതത്ത്വങ്ങള്‍ പ്രതിപാദിതമായിരിക്കുന്നത്. ലൗകികധാരയില്‍ സഞ്ചരിക്കുന്ന സാധാരണക്കാര്‍ക്കും ആത്മീയമായ ഉണര്‍വ് നേടാന്‍ ഈ മഹദ്ഗ്രന്ഥത്തിന്റെ പാരായണം സഹായകമാണ്
ജ്ഞാനം എങ്ങനെ ഉണ്ടാകുന്നു?
മുക്തി എങ്ങനെ നേടാം?
വൈരാഗ്യം എങ്ങനെ ലഭ്യമാകും?
ഈ മൂന്ന് ചോദ്യങ്ങള്‍ ജനകമഹാരാജാവ്
മഹാജ്ഞാനിയായ അഷ്ടാവക്രനോട് ചോദിക്കുന്നതിലാണ് ഗ്രന്ഥാരംഭം.

അല്ലയോ വത്സാ, മുക്തി ആഗ്രഹിക്കുന്നവന്‍ ലൗകിക വിഷയങ്ങളെ വിഷം പോലെ വര്‍ജിക്കണം. ക്ഷമ, വിനയം, ദയ, സത്യം എന്നിവയെ അമൃതതു ല്ല്യമായി അനുഭവിക്കുകയും വേണം എന്നാണ് മഹാരാജാവിനെ അഷ്ടാവക്ര മഹാമുനി ഉപദേശിക്കുന്നത്.

ആത്മജ്ഞാനത്തിനു വേണ്ടതെന്ത്

ഇന്ദ്രിയലബ്ധമായ ലൗകിക വിഷയങ്ങളിലെ ആസക്തി ആത്മജ്ഞാന ലബ്ധിക്ക് തടസമാണ്. ലൗകിക വിഷയങ്ങള്‍ ശാരീരികവും മാനസികവുമായ തൃപ്തിക്ക് മാത്രം നിദാനമാണ്. അവ ആത്മാവുമായി ബന്ധപ്പെട്ടവയല്ല. സുഖഭോഗം എത്രയുണ്ടായാലും ആസക്തി നശിക്കില്ല. സുഖാനുഭവം കൂടുംതോറും ആഗ്രഹവും വര്‍ദ്ധിക്കും. ആസക്തിയാണ് മനുഷ്യനെ എന്നും ജീവിതത്തോട് ബന്ധപ്പെടുത്തുന്നതും ജനന-മരണ ചക്രചലനത്തില്‍ പെടുത്തുന്നതും. ആസക്തി ഉപേക്ഷിക്കുക എന്നതിന്റെ പൊരുള്‍ ആഹാരം, വസ്ത്രം, പാര്‍പ്പിടം, എന്നിവ ഉപേക്ഷിച്ച് നിരാഹാരിയായി നഗ്‌നനായി അലഞ്ഞു നടക്കുക എന്നതല്ല. മറിച്ച് അമിത ഭോഗേച്ഛ ത്യജിക്കുക എന്നതാണ്. ആസക്തി ഇല്ലാതാകുന്നതോടെ കാമ-ക്രോധ-ലോഭ-മോഹങ്ങളില്‍ നിന്നു മോചനമാകും. അതുകൊണ്ട് വിഷയങ്ങളെ വിഷം പോലെ ത്യജിക്കാനും ക്ഷമ, ലാളിത്യം, ദയ ആദിയായ ഗുണങ്ങള്‍ ഉള്‍ക്കൊള്ളാനും ജനകനെ അഷ്ടാവക്ര മഹാമുനി ഉപദേശിക്കുന്നു

ശരീരവും ആത്മാവും

നീ ഭൂമിയും ജലവും അഗ്‌നിയും വായുവും ആകാശവും അല്ലന്നും ഇവയ്‌ക്കെല്ലാം സാക്ഷിയായി വര്‍ത്തിക്കുന്ന ചൈതന്യസ്വരൂപമാണ് താനെന്ന് അറിയുകയാണ് മുക്തിക്കുള്ള അടിസ്ഥാന മാര്‍ഗമെന്ന് മുനി പറയുന്നു.

ഞാന്‍ പഞ്ചേന്ദ്രിയങ്ങളോ അവയെ വഹിക്കുന്ന ശരീരമോ അല്ല. ശരീരം, മനസ്സ്, ബുദ്ധി എന്നിവയുടെ പ്രവര്‍ത്തനത്തില്‍ സാക്ഷിരൂപത്തില്‍ നിലനില്‍ക്കുന്ന ചൈതന്യമായ ആത്മാവാണ് ഞാന്‍ എന്ന ദൃഢമായ ബോധം ഉണ്ടാകുകയാണ് മുമുക്ഷുവിന് ആദ്യംവേണ്ടത്.

ഞാന്‍ ശരീരമാണ് എന്ന ബോധം അജ്ഞാനമാണ്. പഞ്ചഭൂതാത്മകമായ ശരീരം അനിത്യമാണ്. അത് നശിച്ചാലും നാശം ഇല്ലാതെ നിലനില്‍ക്കുന്ന ചൈതന്യമാണ് ആത്മാവ്. ശരീരം നശിച്ചാലും ആത്മാവ് വീണ്ടും രൂപം ധരിച്ച് പ്രത്യക്ഷപ്പെടുന്നു. അങ്ങനെ പുനര്‍ജന്മം ഉണ്ടാകാതിരിക്കണമെങ്കില്‍ ആന്തരിക ചൈതന്യമായ ആത്മാവും സര്‍വ്വചൈതന്യമായ പരമാത്മാവും ഒന്നാണെന്ന ദൃഢബോധം ഉണ്ടാകണം. ഇതാണ് മുക്തി മാര്‍ഗം എന്നും അഷ്ടാവക്രന്‍ ഉപദേശിക്കുന്നു.

തന്നില്‍ നിന്നു സ്വദേഹത്തെ വേര്‍പെടുത്തി ആന്തരിക ചൈതന്യത്തില്‍ വിശ്രമിച്ചാല്‍ ബന്ധവിമുക്തനാകുമെന്നും മുനി ഓര്‍മ്മപ്പെടുത്തുന്നു. വൈരാഗ്യം ഉണ്ടായാല്‍ ജ്ഞാനലബ്ധിക്ക് അര്‍ഹത ലഭിക്കും. തത്ത്വജ്ഞാനത്താല്‍ ഉണര്‍വ് ഉണ്ടാകുമ്പോള്‍ ആത്മജ്ഞാനം ലഭിക്കുമെന്നാണ് അഷ്ടാവക്രമതം.
ഞാന്‍ ശുദ്ധചൈതന്യമായ ആത്മാവാണ്. സാക്ഷി മാത്രമാണ്. ശാരീരിക ബന്ധങ്ങള്‍ എനിക്കില്ല എന്ന ചിന്തകൊണ്ട് മാത്രം മുക്തി ലഭിക്കില്ല. ഈ സ്ഥിതിയെ സവികല്പസമാധി എന്നാണ് പറയുന്നത്. ഇതില്‍ ബീജരൂപത്തില്‍ ലൗകിക സംസ്‌കാരം നിലനില്‍ക്കുന്നു. ഉചിത സന്ദര്‍ഭം വരുമ്പോള്‍ അത് വൃക്ഷമായി മനസ്സില്‍ വളര്‍ന്നു പന്തലിക്കും. അതുകൊണ്ട് ഈ സ്ഥിതിക്കും അപ്പുറമുള്ള നിര്‍വ്വികല്പ സമാധി കൊണ്ട് മാത്രമേ യഥാര്‍ത്ഥ മുക്തി നേടാന്‍ കഴിയൂ. അതിന് ആത്മചൈതന്യത്തില്‍ നാം ആണ്ടുമുഴുകണം. സമാധിയില്‍ ലയിക്കുമ്പോള്‍ ശാന്തിയും സകല ബന്ധങ്ങളില്‍ നിന്നും മോചനവും ലഭിക്കും.

മോക്ഷം എന്നത് ലോകാന്തരങ്ങളിലോ ഗൃഹത്തിലോ ഗ്രാമത്തിലോ വസിക്കുന്ന രീതിയല്ല. അജ്ഞാനമാകുന്ന ഹൃദയഗ്രന്ഥി നശിക്കുന്ന അവസ്ഥയാണത്. ആത്മചൈതന്യത്തില്‍ ലയിച്ചിരിക്കുന്ന അവസ്ഥയാണ് മോക്ഷം എന്നു സാരം.

ആത്മചൈതന്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് സര്‍വ്വതില്‍ നിന്നും മുക്തവും സീമാതീതവും സര്‍വ്വത്രവ്യാപിച്ചതും എന്നാണ്.

എല്ലാം താന്‍ തന്നെയെന്ന നിര്‍വികല്‍പബോധം ജനിച്ചാല്‍ സര്‍വ്വ ബന്ധങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയും. ഞാന്‍ കര്‍ത്താവ് ആകുന്നു എന്ന ഭാവന അഹങ്കാരജന്യമാണ്. അതില്‍ നിന്നാണ് എല്ലാ ദുഃഖങ്ങളും ഉണ്ടാകുന്നത്. വിഷത്തിന് സമം അത് ബോധതലത്തില്‍ വ്യാപിച്ച് വ്യക്തിയുടെ അന്ത്യത്തിന് കാരണമായിത്തീരും. ഇരുട്ടില്ല എന്ന് ചിന്തിച്ചാല്‍ മാത്രം ഇരുള്‍ അകലില്ല. അതിന് ദീപം തെളിയിക്കണം. ജ്ഞാനം ഇല്ലാത്ത കാലത്തോളം അജ്ഞാനം നിലനില്‍ക്കുമെന്ന്് അഷ്ടാവക്രന്‍ ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് അതിഗഹനമായ അജ്ഞാനവനം എരിച്ചുകളയണമെന്നും അദ്ദേഹം പറയുന്നു. ‘മതി പോലെയാണ് ഗതി’ എന്ന പഴമൊഴി അദ്ദേഹം സൂചിപ്പിക്കുന്നു. ആത്മജ്ഞാനം നേടുമ്പോള്‍ ലൗകികമായ എല്ലാ ധാരണകളും നശിക്കുന്നു. ഉള്ളിലുള്ള ആത്മാവ് സര്‍വ്വതിനും സാക്ഷിയായ പരമാത്മാവാണന്ന ദൃഢബോധം ഉണ്ടായാല്‍ ബന്ധങ്ങള്‍ക്ക് പ്രസക്തിയില്ല. ധ്യാനം, യോഗം, ഉപാസന എന്നിവ ആന്തരിക ശുദ്ധി കൈവരിക്കാന്‍ ഉള്ള ഉപാധികള്‍ മാത്രമാണ്. അങ്ങനെ ആന്തരികശുദ്ധി നേടി ബ്രഹ്‌മ സാക്ഷാത്ക്കാരം സാധ്യമാകുമ്പോള്‍ സര്‍വ്വഭൂതങ്ങളിലും വര്‍ത്തിക്കുന്ന അഖണ്ഡശ്രദ്ധ ഏകമാണെന്ന ബോധം ജനിക്കുന്നു. ഈ ആത്മബോധം ആണ് സര്‍വ്വ ബന്ധങ്ങളില്‍ നിന്നും മോചനം നേടാനും മുക്തനാകാനുമുള്ള ഉചിതമായ മാര്‍ഗം.

മഹാജ്ഞാനിയായ അഷ്ടവക്രന്റെ സമ്പര്‍ക്കവും ഉപദേശവും മൂലം രാജര്‍ഷിയും കര്‍മ്മയോഗിയുമായ ജനകനില്‍ ജ്ഞാനദീപം ജ്വലിച്ചു. ആ ജ്വാലയില്‍ അജ്ഞാനാന്ധകാരം ലയിച്ചു. അദ്ദേഹം ആത്മസത്തയില്‍ പ്രതിഷ്ഠിതനായി. കാമക്രോധാദി വികാരങ്ങള്‍ ചേര്‍ന്ന ബുദ്ധിഭ്രമം വിട്ടകലുകയും ചെയ്തു.

Tags: Bhagavad GitaIndian CultureHinduismbody and soulRelevance of Vedas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.