കാങ്ഗ്ര (ഹിമാചല്‍പ്രദേശ്): ഇരമ്പിവരുന്ന പ്രിയതമന്റെ ഓര്‍മ്മകള്‍ കൊണ്ടുവരുന്ന കണ്ണീരടക്കി, കൈകള്‍ വിറയ്‌ക്കാതെ ഹൃദയത്തില്‍ നിന്നും നമാന്‍ഷ് സ്യാലിന് പ്രിയതമ നല്‍കിയത് അവസാന സല്യൂട്ട്. കഴിഞ്ഞ ദിവസം ദുബായ് എയര്‍ ഷോയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട ഇന്ത്യന്‍ വ്യോമസേനയില്‍ വിംഗ് കമാന്‍ഡറായ നമാന്‍ഷ് സ്യാലിന് അന്ത്യയാത്രമൊഴി നല്‍കുമ്പോഴാണ് പ്രിയതമയായ അഫ്സാന്റെ ഈ സല്യൂട്ട്.
#WATCH | Himachal Pradesh: Wing Commander Afshan salutes her husband, Wing Commander Namansh Syal, as she pays her last respects to him.
Wing Commander Namansh Syal lost his life in the LCA Tejas crash in Dubai on 21st November. pic.twitter.com/DPKwARut4r
— ANI (@ANI) November 23, 2025
അവസാന സല്യൂട്ട് നല്‍കുമ്പോള്‍ കണ്ണീരടക്കാന്‍ അഫ്സാന്‍ പാടുപെടുന്നുണ്ടായിരുന്നു. സല്യൂട്ടിന് ശേഷം തൊട്ടടുത്ത നിമിഷം അഫ്സാന്‍ പൊട്ടിക്കരഞ്ഞു. നമാന്‍ഷ് സ്യാലിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ തളരുന്ന അഫ്സാനെയാണ് കണ്ടത്. ഇതിന്റെ വീഡിയോ എഎന്‍ഐ വാര്‍ത്താ ഏജന്‍സി ഉള്‍പ്പെടെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
നമാന്‍ഷ് സ്യാലിന്റെ ഭാര്യ അഫ്ഷാനും ഇന്ത്യന്‍ വ്യോമസേനയില്‍ വിംഗ് കമാന്‍ഡറായി ജോലി ചെയ്തുവരികയാണ്. വ്യോമസേനയുടെ യൂണിഫോം ധരിച്ചാണ് അന്ത്യയാത്രമൊഴി നല്‍കാന്‍ അഫ്ഷാന്‍ എത്തിയത്. ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്രയിലെ പട്യാല്‍ക്കറിലേക്ക് ഞായറാഴ്ച നമാന്‍ഷ് സ്യാലിന്റെ അന്ത്യാവശിഷ്ടം എത്തിച്ചിരുന്നു. അവിടെ ജന്മാട് ഒന്നടങ്കം നോക്കിനില്‍ക്കെയായിരുന്നു അഫ്ഷാന്റെ സല്യൂട്ട്.
ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്കാരച്ചടങ്ങുകള്‍ നടന്നത്. നേരത്തെ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം കോയമ്പത്തൂരിലെ സൂലൂരില്‍ എത്തിച്ചിരുന്നു. തേജസ് എംകെ1 യുദ്ധവിമാനത്തിന് നിശ്ചയിച്ചിട്ടുള്ള ആദ്യ എയര്‍ബേസ് കൂടിയാണ് സൂലൂര്‍. തേജസ് എംകെ1 പറത്തുന്നതിനിടയിലാണ് നമാന്‍ഷ് സ്യാല്‍ മരണമടഞ്ഞത്.
















