തൃശൂര്‍:വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ഗതാഗതം തടസപ്പെട്ടതിനെ ചൊല്ലി സംഘര്‍ഷം. ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലെ വിവാഹസത്കാരത്തിനിടെയാണ് വിവാഹ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ കയ്യാങ്കളി ഉണ്ടായത്.
നിരവധി ആഡംബര കാറുകളിലാണ് വിവാഹ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം എത്തിയത്. ഇതോടെ റോഡില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.ആംബുലന്‍സ് അടക്കം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ ഇടപെട്ടു.
ഇതോടെ വാക്കേറ്റമുണ്ടായി ചിലര്‍ക്ക് മര്‍ദനമേറ്റു.തുടര്‍ന്ന് ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. കല്ലേറില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ചെറുതുരുത്തി പൊലീസ് ലാത്തി വീശിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. അഞ്ച് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.കണ്ടാല്‍ അറിയാവുന്ന 25 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
















