ആലപ്പുഴ : കുളിമുറിയില്‍ വഴുതി വീണ് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് പരിക്ക്.
വീഴ്ചയില്‍ കാലിന്റെ എല്ലിന് ഒടിവുണ്ട്.
വിദഗ്ധ ചികിത്സയ്‌ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശസ്ത്രക്രിയയും തുടര്‍ചികിത്സയും ഉള്ളതിനാല്‍ തുടര്‍ന്നുള്ള രണ്ട് മാസം പൂര്‍ണ വിശ്രമം ആവശ്യമാണ്. ഫേസ്ബുക്കിലൂടെ ജി സുധാകരന്‍ തന്നെയാണ് അപകട വിവരം അറിയിച്ചത്.
ശനിയാഴ്ച രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരിക്കേറ്റു. സാഗര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെപരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്‌ക്ക് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
















