Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ക്ഷേമോന്മുഖ വികസനത്തിന്റെ ഭാരത മാതൃക

ഡോ. വി.പി രാഘവന്‍ by ഡോ. വി.പി രാഘവന്‍
Nov 22, 2025, 11:54 am IST
in Article

സാമ്പത്തികവളര്‍ച്ചയുടെയും സാമൂഹിക വികസനത്തിന്റെയും ഒന്നിച്ചുള്ള മുന്നേറ്റത്തിന്റെ രേഖാചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വികസന കാഴ്ചപ്പാടിലൂടെ പ്രകടമാാക്കുന്നത്. ഭാരതത്തിന്റെ സാമ്പത്തിക വികനസത്തെ ലോകോത്തര നിലവാരത്തിലേക്കു നയിക്കുന്ന നൂതന സമതുലിത വികസനത്തിന്റെ വിജയഗാഥയാണ് ലോകരാഷ്ടങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. ഏവരേയും ഉള്‍ക്കൊള്ളുന്ന, സര്‍വ്വാശ്ലേഷിയായ വികസനമാര്‍ഗ്ഗമാണ് (ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് മോഡല്‍) മോദി നടപ്പാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുടെയും സാമൂഹിക ഉന്നമനത്തിന്റെയും സാമ്പത്തിക പാഠത്തിലൂന്നിയ വികസന നയാവിഷ്‌ക്കാരം മോദിയുടെ ഭാരത വികസനത്തെ അന്വര്‍ത്ഥമാക്കുന്നവയാണ്.

ഈയിടെ ഭാരതം സന്ദര്‍ശിച്ച ഐക്യരാഷ്ട വികസന പദ്ധതിയുടെ ആക്ടിങ് അഡ്മിനിസ്ട്രേറ്റര്‍ ഹാവോലിയാംഗ് സൂ ദക്ഷിണരാഷ്ടങ്ങള്‍ക്കുള്ള ഗുണപാഠമാണ് ഭാരതത്തിന്റെ വികസന പദ്ധതി സമാവിഷ്‌ക്കരിച്ചിരിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ഗീതങ്ങള്‍ സാമ്പത്തിക വികസനത്തിന്റെ മാത്രം കഥകള്‍ ഉദ്ഘോഷിക്കുന്നവയല്ല. അതു ലോകമെമ്പാടും വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെയും പങ്കാളിത്ത ഭരണനിര്‍വഹണ സംവിധാനത്തിന്റെയും സംയുക്ത സമ്മിശ്രണത്തിന്റെ ഫലപ്രാപ്തി കൂടി ലക്ഷ്യമാക്കുന്നവയാണ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തെ തടയാനും, പുനരുപയോഗ ഊര്‍ജ്ജശ്രോതസ്സുകളുടെ വിന്യാസത്തെ ലോക ജനതയുടെ ഭാവി ജീവിതങ്ങളെ പ്രസ്പുഷ്ടമാക്കാനും, എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമാംവിധം വികസിതമായിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാര്‍വത്രിക വിന്യാസത്തിലൂടെ ധനവിഭവ സമൃദ്ധിയുടെ സമതുലിത വിതരണം സാര്‍ത്ഥകമാക്കാനുമുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബന്ധതയെ സൂ പ്രശംസിക്കുകയുണ്ടായി.

പ്രധാനമന്ത്രി ഭാരത ജനതയുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ച ക്ഷേമോന്മുഖ വികസന മാതൃക ഭാരതീയര്‍ക്കാകമാനം പ്രയോജനപ്പെടുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂന്നിയ നൂതന വികസന പദ്ധതിയാണ്. ഉത്പാദന രംഗത്തും സാമൂഹികസേവന രംഗത്തും ഭാരതം വരച്ചുകാട്ടിയ വികസന തന്ത്രങ്ങള്‍ അവികസിത – വികസ്വര-വികസിത രാഷ്ടങ്ങള്‍ക്ക് നല്കുന്നത് വികസനത്തെ സംബന്ധിച്ച പുത്തന്‍ മാര്‍ഗ്ഗരേഖകളാണ്. വ്യാവസായിക മേഖലക്കായി അവതരിപ്പിച്ച ഉത്പദനാധിഷ്ഠിത പ്രോത്സാഹന പദ്ധതിയും സാമൂഹികവികസനത്തിനായി നടപ്പാക്കിയ ഫലാധിഷ്ഠിത പ്രോത്സാഹന പദ്ധതിയും പരിവര്‍ത്തനോന്മുഖ ഭാരതത്തിന്റെ വികസന പരിപ്രേക്ഷ്യങ്ങളായിരുന്നു. ഈ രണ്ടു പദ്ധതികളുടെയും ഫലപ്രദമായ ആവിഷക്കാരമായിരുന്നു ഇക്കഴിഞ്ഞ ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്‍. ഡി. ഏയെ വിജയത്തിലേക്കു നയിച്ച പ്രധാനഘടകം . ഉല്ലാദന മേഖലയില്‍ ആവിഷ്‌കരിച്ച ഉല്പന്നാധിഷ്ഠിത പ്രോത്സാഹന നടപടികള്‍ സാമ്പത്തിക മേഖലയുടെ വികസനം ത്വരിതപ്പെടുത്തുവാന്‍ പോരുന്നവയായിരുന്നു. സാമൂഹിക രംഗത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ഫലാധിഷ്ഠിതപ്രോത്സാഹന പദ്ധതികള്‍ സാമൂഹിക-സേവനമേഖലകളില്‍ വന്‍ നേട്ടങ്ങള്‍ കാഴ്ചവയ്‌ക്കുകയുണ്ടായി. ഭാരതത്തിന്റെ സാമൂഹിക പരിസ്ഥിതി വ്യവസ്ഥയെ പ്രഫുല്ലമാക്കുന്നതില്‍ ഫലപ്രാപ്തിയധിഷ്ഠിത പ്രോത്സാഹന പദ്ധതികള്‍ ഏറെ പ്രയോജനകരമായി.

ലാഭരഹിത പദ്ധതികളായ ഹക്ദര്‍ശ്, ക്ലിക്ക്, ഇന്‍ഡസ് ആക്ഷന്‍, സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ ആകുന്നു. കുട്ടികള്‍ക്കു വേണ്ടിയുള്ള വികസന- പ്രോത്സാഹന പദ്ധതി എന്നിവയും ഏറെ ഫലപ്രദവും താഴെക്കിടയിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരവുമായിരുന്നു.

സൗജന്യ പാചക വാതക വിതരണ പദ്ധതിയായ ‘ഉജ്ജ്വല്‍’, താഴെക്കിടയിലുള്ളവര്‍ക്കായി നടപ്പാക്കിയ പാര്‍പ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന, ശുചിമുറികള്‍ പ്രദാനം ചെയ്യുന്ന സ്വച്ഛ് ഭാരത് പദ്ധതി, സ്ത്രീകള്‍ക്കായുള്ള ‘ ലക്ഷാധിപതി ദീദി’ പദ്ധതി, വനിതകള്‍ക്കായുള്ള തൊഴില്‍ സൃഷ്ടി പദ്ധതിയായ മഹിളാ റോസ് ഗാര്‍ പദ്ധതി പ്രകാരം 10,000 രുപ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭ്യമാവുന്ന പദ്ധതി മുഖാന്തിരം സ്ത്രീകള്‍ക്ക് സംരംഭകരാന്‍ അവസരമൊരുക്കുന്ന പദ്ധതി, സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ആവിഷ്‌ക്കരിച്ച പിഎംശ്രീ പദ്ധതി, പരമ്പരാഗതകര കൗശല തൊഴിലാളുടെ ഉന്നമനത്തിനായി ആവിഷ്‌ക്കരിച്ച പി.എം. വിശ്വകര്‍മ്മ യോജന’ , എന്നിവ അവരുടെ ജീവിതാഭിലാഷപൂര്‍ത്തികരണത്തിനായുള്ള പദ്ധതിയായി പരിണമിച്ചത് എടുത്തു പറയത്തക്കതാകുന്നു. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, ദീനദയാല്‍ ഉപാധയ ഗ്രാമീണ കൗശല്യയോജന എന്നിവ തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന പദ്ധതികളാകുന്നു. പി.എം ഇന്‍ടേന്‍ഷിപ്പ് പദ്ധതി അഭ്യസ്തവിദ്യര്‍ക്കുളള നൈപുണ്യ വികസന പദ്ധതി തൊഴില്‍ തേടുന്നവര്‍ക്കുള്ള അത്താണിയാകുന്നു. ആയുഷ്മാന്‍ ഭാരത് സാധാരണക്കാര്‍ക്കു ചികിത്സാ ധനസഹായമായി 5 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന ചികിത്സാ സഹായ പദ്ധതിയാണ്.

(ബാംഗ്ലൂര്‍ ഇന്ദിരാ ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്ട്സ്, മുന്‍ ടാഗോര്‍ നാഷനല്‍ ഫെല്ലോയാണ് ലേഖകന്‍)

Tags: Economic Growth’Narendra ModiSocial DevelopmentInclusive Development Model
ഡോ. വി.പി രാഘവന്‍
ഡോ. വി.പി രാഘവന്‍
ബാംഗ്ലൂര്‍ ഇന്ദിരാ ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്ട്സ്, മുന്‍ ടാഗോര്‍ നാഷനല്‍ ഫെല്ലോ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.