കൊച്ചി: കാണാതായവരുടെ വിവരങ്ങളും ഫോട്ടോകളും പങ്കിടുന്നതിനായി സംസ്ഥാന വ്യാപകമായി ഒരു വിവര സംവിധാനം സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കാണാതായവരെ തിരിച്ചറിയുന്ന തരത്തില്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്ന അത്തരമൊരു സംവിധാനം, വിവരങ്ങള്‍ ശേഖരിക്കുന്നതിലും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിലും പോലീസിനെ ഗണ്യമായി സഹായിക്കുമെന്നും കാണാതായ ഉടനടിയുള്ള വിലയേറിയ സമയം പാഴാക്കാതിരാക്കാനാവുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് നാടുകടത്തപ്പെട്ട ശേഷം കാണാതായ ബെംഗളൂരു നിവാസിയായ തന്റെ പിതാവ് സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സാന്തോം ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
















