തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശന സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നൂറ് ബാരിക്കേഡുകള്‍ ക്ഷേത്രത്തിന് കൈമാറി.
2025-26 വര്‍ഷത്തെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് ബാരിക്കേഡുകള്‍ നല്‍കിയത്. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയുടെ സാന്നിധ്യത്തില്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ ബാരിക്കേഡുകള്‍ ക്ഷേത്ര അധികൃതര്‍ക്ക് കൈമാറി.
ജനറല്‍ മാനേജര്‍ പ്രദീപ് പത്മന്‍, തിരുവനന്തപുരം റീജണല്‍ മാനേജര്‍ സുബ്രഹ്‌മണ്യന്‍ പോറ്റി, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹേഷ് ബി., ചീഫ് മാനേജര്‍മാരായ ജിതിന്‍ വി., രാജീവ് ആര്‍. എന്നിവര്‍ സംബന്ധിച്ചു. തിരക്കുള്ള സമയങ്ങളില്‍ ഭക്തര്‍ക്ക് ക്യൂ നില്‍ക്കാനും സുഗമമായ ദര്‍ശനം ഉറപ്പാക്കാനും ഈ സംവിധാനം സഹായകമാകും.
















