Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബാറ്റര്‍ക്ക് പെര്‍ത്ത് വര്‍ക്കല്ല! ആദ്യദിനം പുറത്തായത് 19 പേര്‍; വിക്കറ്റുകളെല്ലാം പേസര്‍മാര്‍ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 03:12 am IST
in Cricket
ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാഴ്‌ച്ചക്കാരെ വിളിച്ചുകൂട്ടുന്ന ആവേശ തുടക്കമവുമായി പെര്‍ത്ത് ടെസ്റ്റ്. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസും ഇംഗ്ലണ്ടും കൊമ്പുകോര്‍ത്തപ്പോള്‍ പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യദിനം പൊഴിഞ്ഞത് 19 വിക്കറ്റുകള്‍. എല്ലാം നേടിയിരിക്കുന്നത് പേസര്‍മാര്‍.

വിഖ്യാതമായ ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിവസത്തെ സ്‌കോര്‍ നില കൂടി പരിശോധിച്ചാല്‍ തുടക്കത്തിലേ ഉണ്ടായിട്ടുള്ള ക്രിക്കറ്റ് സൗന്ദര്യത്തിന്റെ വ്യാപ്തി വ്യക്തമാകും. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഒമ്പത് വിക്കറ്റുകള്‍. നേടിയിരിക്കുന്നത് 123 റണ്‍സ്.

58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് പ്രകടനവുമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് പെര്‍ത്തിലെ ആദ്യ ദിവസം സ്റ്റാറായി. ആ തോന്നലിനെ മറികടന്നുകൊണ്ടാണ് ഇംഗ്ലണ്ട് ഓസീസിനെ വളരെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയിരിക്കുന്നത്. കുറഞ്ഞ പക്ഷം മികച്ചൊരു തുടക്കമെങ്കിലും നല്‍കി രണ്ടാം ദിവസമായ ഇന്ന് അനായാസം ലീഡ് നേടിയെടുക്കുമെന്ന് കരുതിയ സ്ഥാനത്താണ് ഓസീസ് വന്‍ തകര്‍ച്ച നേരിട്ടത്.

ഇംഗ്ലണ്ട് പേസ് നിരയെ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് തന്നെ. അഞ്ച് വിക്കറ്റുകളാണ് സ്റ്റോക്‌സ് നേടിയത്. 26 റണ്‍സെടുത്ത അലെക്‌സ് കാരി ആണ് ടോപ് സ്‌കോറര്‍. പുതുമുഖമായി ഇറങ്ങിയ ജെയ്‌ക്ക് വെതറാള്‍ഡിനെ രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇംഗ്ലണ്ട് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ പ്രതികാരത്തിന് തുടക്കമിട്ടു. മാര്‍നസ് ലാബുഷെയ്‌നെ(ഒമ്പത്) കൂടി പുറത്താക്കി ആര്‍ച്ചര്‍ വീണ്ടും ഞെട്ടലേല്‍പ്പിച്ചു. ഒട്ടും വൈകിക്കാതെ ഇംഗ്ലണ്ട് പേസര്‍ ബ്രൈഡന്‍ കാഴ്‌സെയും നയം വ്യക്തമാക്കിയതോടെ ഒന്നിന് 28 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് നാലിന് 31 എന്ന നിലയിലേക്ക് തകര്‍ന്നു. ഒന്നാന്തരം ബാറ്റര്‍മാരായ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്(17), ഉസ്മാന്‍ ഖവാജ(രണ്ട്) എന്നിവരാണ് കാഴ്‌സെയ്‌ക്ക് മുന്നില്‍ വീണത്.

അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ട്രാവിസ് ഹെഡും കാമറോണ്‍ ഗ്രീനും ചേര്‍ന്ന് ഓസീസിനെ കരകയറ്റാനുള്ള ശ്രമം ശക്തമാക്കി. കൂട്ടുകെട്ട് 45 റണ്‍സിലെത്തുമ്പോള്‍ സ്റ്റോക്‌സ് പണി തുടങ്ങി. ഓസീസ് നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിനെ പൊളിച്ചത് അപകടകാരിയായ ട്രാവിസ് ഹെഡിനെ(21) വീഴ്‌ത്തിക്കൊണ്ടാണ്. അധികം വൈകാതെ ഗ്രീനിനെയും(24) സ്റ്റോക്‌സ് പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ട് ക്യാപ്റ്റന്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഓസീസ് സ്‌കോര്‍ 121ലെത്തുമ്പോള്‍ ഒമ്പത് വിക്കറ്റുകളും വീണു. പിന്നീട് രണ്ട് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ആദ്യദിനം അവസാനിച്ചു. അലെക്‌സ് കാരിയുടെ ടോപ് സ്‌കോര്‍ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ആദ്യ ദിവസം തന്നെ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സ് തുടങ്ങുന്ന അപൂര്‍വ്വ കാഴ്‌ച്ചയ്‌ക്ക് പെര്‍ത്തില്‍ കളമൊരുങ്ങിയേനെ.

രാവിലെ ടോസ് നേടിയത് വിരുന്നുകാരായ ഇംഗ്ലണ്ട് ആണ്. ക്യാപ്റ്റന്‍ സ്റ്റോക്‌സ് മുന്‍ നിശ്ചയിച്ചത് പോലെ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ക്ലാസിക് ക്രിക്കറ്റ് കാണാനിരുന്നവര്‍ക്ക് മുന്നില്‍ കൈയ്യടി വാങ്ങിക്കൂട്ടാന്‍ നിയോഗം ആതിഥേയരുടെ സൂപ്പര്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു. ആദ്യ ഓവറിന്റെ അവസാന പന്തില്‍ സാക് ക്രൗളിയെ പൂജ്യനായി മടക്കിക്കൊണ്ട് തുടങ്ങി. മാരക ബൗളിങ്ങിനെ കൂസാതെ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അതിവേഗം സ്‌കോര്‍ ചെയ്യുന്ന ബാസ്‌ബോള്‍ ശൈലിയുമായി പൊരുതി. കനത്ത പേസ് ആക്രമണത്തെ അതിജീവിച്ച് ഹാരി ബ്രൂക് നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെയും(52) ഓലീ പോപ്പും(46) ജാമീ സ്മിത്തും(33) കാഴ്‌ച്ചവച്ച മിന്നല്‍ പ്രകടനത്തിന്റെയും ബലത്തില്‍ ഇംഗ്ലണ്ടിന് 150ന് മേല്‍ സ്‌കോര്‍ ചെയ്യാനായി. ഓസീസിനായി പുതുമുഖ താരം ബ്രെണ്ടന്‍ ഡോഗറ്റ് രണ്ട് വിക്കറ്റ് നേടി. കാമറോണ്‍ ഗ്രീന്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

Tags: Ashes Test cricket seriesAustralia vs England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഷസ് കിരീടവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ആഘോഷത്തില്‍
Cricket

ആഷസ് ടെസ്റ്റ് പരമ്പര: ഇംഗ്ലണ്ട് വീണ്ടും കീഴടങ്ങി; ഓസീസിന്റെ ആഷസ് നേട്ടം 4-1ന്

Cricket

ആഷസ് പരമ്പര: ബഥേലിനു സെഞ്ച്വറി; ഇംഗ്ലണ്ട് പൊരുതുന്നു

ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിന മത്സരത്തിന് ശേഷം മൈതാനം വിടുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജോ റൂട്ടും ഹാരി ബ്രൂക്കും. ഓസീസ് താരം ട്രാവിസ് ഹെഡ് സമീപം
Cricket

ആഷസ്: സിഡ്‌നിയില്‍ ആദ്യദിനം ഇംഗ്ലണ്ടിന് മഴ ആശ്വാസം

ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതല്‍ റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ടിന് ശ്രമിക്കുന്നു
Cricket

ആഷസില്‍ ഇംഗ്ലീഷ് ഗാഥ

ഓസീസ് ബാറ്റര്‍ ജെയ്ക്ക് വെതറാള്‍ഡിനെ പുറത്താക്കിയ ഇംഗ്ലണ്ട് ബൗളര്‍ ജോഷ് ടംഗിന്റെ ആഹ്ലാദം
Cricket

ബോക്‌സിങ് ഡേയില്‍ വിക്കറ്റ് മഴ; ആദ്യദിനം ഓസീസും ഇംഗ്ലണ്ടും ഓള്‍ ഔട്ടായി

പുതിയ വാര്‍ത്തകള്‍

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.