തൊടുപുഴ: ഇടുക്കി റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സംഘര്‍ഷം.എച്ച്എസ് വിഭാഗം ബാന്‍ഡ് ഡിസ്‌പ്ലേ മത്സരത്തിലെ വിധി നിര്‍ണയത്തില്‍ അപാകത ആരോപിച്ചാണ് പ്രതിഷേധം ഉണ്ടായത്.
മത്സരഫലം വന്നതിന് പിന്നാലെ കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിക്കുകയായിരുന്നു.തര്‍ക്കം രൂക്ഷമായതോടെ വിദ്യാര്‍ഥിനികള്‍ ജഡ്ജസിന്റെ വാഹനം തടഞ്ഞുവച്ചു.സംഘാടകര്‍ ഇടപെട്ടിട്ടും ജഡ്ജസിനെ വിദ്യാര്‍ഥിനികള്‍ പോകാന്‍ അനുവദിച്ചില്ല.
പൊലീസ് എത്തിയിട്ടും പ്രതിഷേധം ശമിക്കാതെ വന്നതോടെ ജഡ്ജസിനെ പൊലീസ് സ്റ്റാഫ് റൂമിലേക്ക് മാറ്റി. പിന്നീട് സംഘാടകരും സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥിനികളുമായി സംസാരിച്ച് അപ്പീലിന് പോകാമെന്ന ധാരണയില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
















