തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നല്‍കുന്നതിന് അധികാരപ്പെടുത്തിയ പാര്‍ട്ടി ഭാരവാഹികളുടെ ശിപാര്‍ശ കത്ത് 24ന് വൈകിട്ട് മൂന്നുവരെ നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതിയായാണ് 24. വൈകിട്ട് മൂന്നു മണി കഴിഞ്ഞാണ് വരണാധികാരി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്. തുടര്‍ന്നാണ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക വരണാധികാരി ഫോം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്. ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോ തെരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചു കൊണ്ടുള്ള ഫോം എട്ടിലുള്ള നോട്ടീസ് വരണാധികാരിക്ക് നല്‍കാം.
















