ആലപ്പുഴ: ദേവസ്വം ബോര്‍ഡില്‍ നിരവധി കള്ളന്‍മാരുണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കുറഞ്ഞത് 25 വര്‍ഷക്കാലയളവിലെ എങ്കിലും ഓഡിറ്റ് നടത്തിയാല്‍ മാത്രമെ തട്ടിപ്പ് പുറത്തുവരികയുള്ളു. കൊള്ളക്കാരില്‍ സിപിഎം എന്നോ, സിപിഐ എന്നോ, കോണ്‍ഗ്രസ് എന്നോ വ്യത്യാസമില്ല.
അവിടെയുള്ള സ്വര്‍ണാഭരണങ്ങള്‍ എല്ലാം പരിശോധിക്കണം. തിരുവാഭരണം പോലും ഒറിജിനലാണോ എന്നുവരെ സംശയങ്ങള്‍ ഉയരുന്നു. കട്ടവര്‍ എന്തായാലും പിടിക്കപ്പെടും. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശബരിമലക്കൊള്ള പ്രചരണവിഷയമാകും. കേരളത്തില്‍ യുഡിഎഫ് അപ്രസക്തമായിക്കഴിഞ്ഞു. അതിനാല്‍ എന്‍ഡിഎയും എല്‍ഡിഎഫുമായാണ് പ്രധാന മത്സരം. എന്‍ഡിഎയില്‍ യാതൊരു പ്രശ്നങ്ങളുമില്ല. എതാനും ചില സീറ്റുകളിലെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
















