തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായ എ പത്മകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റവാളിയാവില്ല. പത്മകുമാര്‍ കുറ്റക്കാരനാണെന്ന് കോടതി പറയണം. ശിക്ഷിച്ചാല്‍ അപ്പോള്‍ നടപടി സ്വീകരിക്കാം. പത്മകുമാര്‍ നിലവില്‍ കുറ്റാരോപിതന്‍ മാത്രമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന് ആരെയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. അതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
ശബരിമല അയ്യപ്പന്റെ ഒരു തരി സ്വര്‍ണം ആര്‍ക്കും മോഷ്ടിക്കാന്‍ കഴിയില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം. ആ അന്വേഷണത്തിന്റെ ഭാഗമായി ആരെയൊക്കെ വേണോ അറസ്റ്റ് ചെയ്യാം. ഒരാളെയും സംരക്ഷിക്കാന്‍ പാര്‍ട്ടി തയാറാല്ല. പാര്‍ട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
















