മീററ്റ് : മുറിവ് തുന്നിച്ചേർക്കുന്നതിന് പകരം ഫെവിക്വിക്ക് കൊണ്ട് ഒട്ടിച്ച ഡോക്ടർക്കെതിരെ കേസ് . ഉത്തർപ്രദേശിലെ മീററ്റിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം .
സർദാർ ജസ്പീന്ദർ സിങ്ങിന്റെ മകനായ ഏഴുവയസുകാരന് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ മേശയുടെ അരികിൽ ഇടിച്ചാണ് തല പൊട്ടിയത് . ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ 5 രൂപ വിലയുള്ള ഫെവിക്വിക് ട്യൂബ് വാങ്ങി മുറിവിൽ ഒട്ടിക്കുകയായിരുന്നു . വേദന കൊണ്ട് കുട്ടി കരഞ്ഞപോൾ വേദന അൽപ്പസമയത്തിനുള്ളിൽ കുറയുമെന്ന് ഡോക്ടർമാർ പറഞ്ഞതായും കുട്ടിയുടെ അമ്മ പറഞ്ഞു.
എന്നാൽ, വീട്ടിൽ തിരിച്ചെത്തിയതിനുശേഷവും കുട്ടി കരച്ചിൽ നിർത്തിയില്ല. രാത്രി മുഴുവൻ വേദന സഹിച്ച കുട്ടിയെ ഒടുവിൽ, മാതാപിതാക്കൾ രാവിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുറിവിലെ രക്തത്തിൽ പറ്റിപ്പിടിച്ചിരുന്ന ഫെവിക്വിക് പശ നീക്കം ചെയ്യാൻ അവിടത്തെ ഡോക്ടർമാർ 3 മണിക്കൂറോളം എടുത്തു. ഒടുവിൽ, അവർ മുറിവ് വൃത്തിയാക്കി, 4 തുന്നലുകളും ഇട്ടു.കുട്ടിയുടെ നെറ്റിയിൽ പുരട്ടിയ ഫെവിക്വിക്ക് കണ്ണിൽ എത്തിയിരുന്നെങ്കിൽ കുട്ടിയുടെ കാഴ്‌ച്ച നഷ്ടപ്പെടുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
















