കൊല്ലം: തങ്കശേരി ആല്‍ത്തറമൂട് വന്‍ തീപിടുത്തം.നാല് വീടുകള്‍ക്കാണ് തീ പിടിച്ചത്. മൂന്ന് വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.ആളപായമില്ല.
വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കി.
തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
















