തിരുവനന്തപുരം: ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിപിഎം ജില്ലാകമ്മിറ്റി അംഗവും മുന്‍ ദേവസ്വം പ്രസിഡന്റുമായ എ പത്മകുമാര്‍ അറസ്റ്റിലായതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പത്മകുമാര്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
എസ്പി ശശിധരന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് അറിയുന്നത്.
















