Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ജനകീയ കൗണ്‍സിലര്‍

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Nov 20, 2025, 10:33 am IST
in Kerala, BJP

സാധാരണക്കാരുടെ പ്രിയപ്പെട്ട കൗണ്‍സിലറാണ് സുനിത ഡിക്‌സണ്‍. എല്ലാവര്‍ക്കും സുപരിചിതയാണ്. പാവപ്പെട്ടവര്‍ക്ക് സേവനം ചെയ്യുന്നതിലൂടെയാണ് അവര്‍ ജനങ്ങളുടെ മനസിലിടം നേടിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഇരുമുന്നണികളും മടിച്ചുനിന്നപ്പോള്‍ ധൈര്യ സമേതം പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതാണ് ഇവരെ വ്യത്യസ്തയാക്കിയത്. ഈ വികസന പ്രവര്‍ത്തനങ്ങളാണ് സുനിത ഡിക്‌സണെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിലൂടെ കേന്ദ്രഫണ്ടുകള്‍ കോര്‍പ്പറേഷനില്‍ എത്തിക്കുവാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണുള്ളത്. മോദിയുടെ ഭരണം ഇല്ലാതിരുന്നെങ്കില്‍ രാജ്യം തന്നെ ഇല്ലാതാവുമായിരുന്നുമെന്നുമാണ് സുനിത പറയുന്നത്.

വികസനത്തില്‍ മോദി സ്പര്‍ശം

ബിപിസിഎല്‍ പൈപ്പ് ലൈനിന്റെ മുകളിലൂടെ സ്ലാബിട്ട് റോഡ് നിര്‍മിക്കാനായത് സുനിതയുടെ വലിയൊരു നേട്ടമാണ്. റോഡില്ലാതെ പൈപ്പിന്റെ മുകളിലൂടെയാണ് കുറെ കുടുംബങ്ങള്‍ നടന്നിരുന്നത്. റോഡായതോടെ ഇപ്പോള്‍ നാല്‍പ്പതോളം കുടുംബങ്ങളുടെ മുറ്റത്തേക്ക് കാര്‍ എത്തുന്ന സാഹചര്യമാണുണ്ടായത്. ബിപിസിഎല്ലിലും വിവിധ ഓഫീസുകളിലും മറ്റും നടന്ന് രണ്ടുവര്‍ഷത്തിലേറെ നടത്തിയ കഠിന പരിശ്രമത്തിലുടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ദേശീയ പാതയുടെ വശത്തേക്ക് എത്തുന്ന ഈ റോഡിന് ഭാവിയില്‍ ഏറെ പ്രാധാന്യം ലഭിക്കും.

മോദി സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലേക്കും വിഭാവനം ചെയ്ത നഗര ജനകീയ ആരോഗ്യകേന്ദ്രം ഡിവിഷനില്‍ നടപ്പിലാക്കാന്‍ സാധിച്ചതാണ് മറ്റൊരു നേട്ടം. രാഷ്‌ട്രീയത്തിന്റെ പേരില്‍ മറ്റ് പലരും മാറി നിന്നപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. പാവപ്പെട്ടവര്‍ക്കായി എല്ലാ വാര്‍ഡുകളിലും വെല്‍നസ് സെന്ററുകള്‍ വേണമെന്നത് മോദിയുടെ വലിയൊരു സ്വപ്‌നമായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്.

വൈറ്റിലയില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന വിധത്തില്‍ പൊതു ടോയ്‌ലറ്റ് നിര്‍മിക്കാനായത് മറ്റൊരു നേട്ടമാണ്. ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനായി യാത്രക്കാര്‍ കാത്തു നില്ക്കുന്ന സ്ഥലമാണിത്. ഏവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

വെറ്റില ഹബ്ബിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കുവാന്‍ നടത്തിയ പോരാട്ടവും വിജയവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. വികസനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ തനിക്ക് സ്ഥാനമുണ്ടെന്നാണ് സുനിത ഡിക്‌സണ്‍ ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഈ സ്‌നേഹം ദൃശ്യമാണ്. രാഷ്‌ട്രീയമാറ്റം അവര്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. 70-80 കഴിഞ്ഞവര്‍ക്കാണ് കടുത്ത രാഷ്‌ട്രീയ ചിന്തയുള്ളത്. എന്നാല്‍ പുതിയ തലമുറ വികസനത്തിനൊപ്പമാണ്. ഇതാണ് കരുത്തുപകരുന്നത്. എസ്‌ഐആറിനെ മുസ്ലിങ്ങള്‍ പോലും സ്വാഗതം ചെയ്യുകയാണ്. രാജ്യത്ത് നന്മ ആഗ്രഹിക്കുന്ന മുസ്ലിങ്ങള്‍ തനിക്കൊപ്പമാണ് നില്ക്കുന്നത്. ഇത് നാലാമങ്കമാണ്. ആദ്യതവണ ചുവപ്പന്‍ കോട്ട തകര്‍ത്തായിരുന്നു വിജയിച്ചത്. എന്നാല്‍ യുഡിഎഫ് രണ്ടാം തവണ സീറ്റ് തരാതെ വഞ്ചിച്ചു. ഇതിനെത്തുടര്‍ന്ന് സ്വതന്ത്രയായി മത്സരിച്ചു. കഴിഞ്ഞ തവണ സീറ്റ് നല്‍കേണ്ടി വന്നു.

സിപിഎം മേയറുടെ അഭിനന്ദനം

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി മൂന്നര വര്‍ഷം പ്രവര്‍ത്തിച്ചത് കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാനായി. പുതിയ കോര്‍പ്പറേഷന്‍ ആസ്ഥാന മന്ദിരത്തിന് തുടക്കം കുറിക്കുവാനായി. ഒരു കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മുകാരാനായ മേയര്‍ അഡ്വ. അനില്‍കുമാര്‍ പ്രശംസിച്ചത് വലിയൊരു അംഗീകാരമായിരുന്നു. ഒരു അഴിമതിയും ഇല്ലാത്ത കൗണ്‍സിലര്‍ എന്നാണ് അദ്ദേഹം പ്രശംസിച്ചത്. നിസ്വാര്‍ത്ഥമായ വികസന പ്രവര്‍ത്തനങ്ങളാണ് രാഷ്‌ട്രീയത്തിനതീതമായി സുനിത ഡിക്‌സണെ ഏവര്‍ക്കും പ്രിയങ്കരിയാക്കിയത്. ഇത്തവണ കൊച്ചി കോര്‍പ്പറേഷനിലെ 45-ാം വാര്‍ഡില്‍ താമര വിരിയിക്കാനുള്ള ദൗത്യം ഏറ്റെടുത്താണ് മുന്നോട്ട് നീങ്ങുന്നത്.

Tags: Kochi corporationkerala local body election 2025Sunitha Dixon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുമെന്ന് മേയര്‍ വി കെ മിനിമോള്‍

Kerala

വിവരം നല്‍കുന്നതില്‍ വീഴ്ച: കൊച്ചി കോര്‍പ്പറേഷന്‍, കളമശേരി, അങ്കമാലി, മൂവാറ്റുപുഴ നഗരസഭകള്‍ക്കു പിഴ

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Editorial

നാടിന്റെ നന്മയ്‌ക്കായി ഒത്തൊരുമിക്കാം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.