കോട്ടയം: പാലാ നഗരസഭയിലെ 26 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആറിടത്ത് സിപിഎമ്മും രണ്ടിടത്ത് സിപിഐയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പാര്‍ട്ടി ചിഹ്‌നത്തില്‍ ആരുമില്ല. പാര്‍ട്ടി ചിഹ്‌നത്തില്‍ മല്‍സരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ സിപിഎമ്മും സിപിഐയും സ്വതന്ത്രരെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പാലായില്‍ ഇടതുമുന്നണിയിലെ വല്ല്യേട്ടനായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയുമായിരുന്നു സിപിഎം. ഒരു മുന്നണിയിലാണെങ്കിലും ഇടതു പാര്‍ട്ടികള്‍ മല്‍സരിക്കുന്ന വാര്‍ഡുകളില്‍ ചെങ്കൊടി പിടിച്ച് പ്രചാരണത്തിനിറങ്ങാന്‍ തയ്യാറല്ലെന്ന് മാണി വിഭാഗം വ്യക്തമാക്കുകയായിരുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രത്തിനൊപ്പമാണ് മത്സരിക്കുന്നത് എന്നത് തദ്‌ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തയ്യാറുമല്ല. തങ്ങളുടെ പരമ്പരാഗത ക്രൈസ്തവ വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയാണ് ഇതിനുപിന്നില്‍. മാത്രമല്ല, മുന്നണിയെന്ന നിലയ്‌ക്ക് പരമ്പരാഗത ക്രൈസ്തവരാരും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടു ചെയ്യുകയുമില്ല. ആ വോട്ടു നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണ് പാര്‍ട്ടി ചിഹ്‌നം ഉപേക്ഷിക്കാന്‍ ഇടതു പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്. 9,18 വാര്‍ഡുകളില്‍ സിപിഐയും 3,12,13,14,15,26 വാര്‍ഡുകളില്‍ സിപിഎമ്മും സ്വതന്ത്രരെ മല്‍സരിപ്പിക്കുന്നു.
















