കൊച്ചി : ദൽഹി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച മലയാള മാധ്യമങ്ങൾക്കെതിരെ ശ്രീജിത് പണിക്കർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസേന വിമർശനം ഉന്നയിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :

” മുകളിൽ ജാവാദ് അഹമ്മദ് സിദ്ദിഖി. താഴെ ഓന്റെ അനിയൻ ഹമൂദ് അഹമ്മദ് സിദ്ദിഖി. രണ്ട് സിദ്ദിഖിമാരും ഇന്നലെ അറസ്റ്റിലായി. വെള്ളക്കോളർ ഭീകരന്മാരായ ഡോക്ടർമാർ പ്രവർത്തിച്ചിരുന്ന അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനാണ് ചേട്ടൻ സിദ്ദിഖി. വേറൊരു വഴിയുമില്ലാതെ അന്വേഷണ ഏജൻസികൾക്കു മുന്നിൽ കീഴടങ്ങിയ ചേട്ടനും അനിയനും അനുമോദനത്തിന്റെ നൂറു പൂച്ചാണ്ടികൾ. ഇരുവരെയും വെളുപ്പിക്കാനുള്ള അടുപ്പുകൂട്ടി ചർച്ച ഇപ്പോൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന വൈറ്റ്കോളർ വൺ ചാനലിനും അഡ്വാൻസ് പൂച്ചാണ്ടികൾ. ” – ശ്രീജിത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.
















