Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തട്ടകത്തില്‍ പിഴച്ച് തൃശൂര്‍ മാജിക്

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 19, 2025, 12:54 pm IST
in Football
തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തൃശൂര്‍ മാജിക് എഫ്‌സിയും കാലിക്കറ്റ് ഫുട്ബാള്‍ ക്ലബും ഏറ്റുമുട്ടുന്നു.

തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തൃശൂര്‍ മാജിക് എഫ്‌സിയും കാലിക്കറ്റ് ഫുട്ബാള്‍ ക്ലബും ഏറ്റുമുട്ടുന്നു.

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂരിനെ അവരുടെ തട്ടകത്തില്‍ കീഴടക്കി കാലിക്കറ്റ് എഫ്‌സി. 87-ാം മിനിറ്റില്‍ ഫെഡറികോ ബൊസ്സാവോ നേടിയ ഏക ഗോളിനാണ് തൃശൂര്‍ മാജിക് എഫ്‌സിയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ തൃശൂരിനെ മറികടന്ന് കാലിക്കറ്റ് എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 7 കളിയില്‍ നിന്ന് 14 പോയിന്റ് കാലിക്കറ്റിന് സ്വന്തം. തൃശൂര്‍ 13 പോയിന്റുമായി രണ്ടാം സ്ഥാനത്തായി. കോഴിക്കോട് നടന്ന മത്സരത്തില്‍ തൃശൂരിനോടേറ്റ പരാജയത്തിന് പകരം വീട്ടാനും ജയത്തോടെ കാലിക്കറ്റിനായി.

മലപ്പുറം എഫ്‌സിയെ പരാജയപ്പെടുത്തിയ അതേ ഇലവനെയാണ് തൃശൂര്‍ മാജിക് എഫ്‌സി ഇന്നലെ കാലിക്കറ്റ് എഫ്‌സിക്കെതിരെ അണിനിരത്തിയത്. ഫോഴ്‌സ കൊച്ചിയെ തകര്‍ത്ത ടീമില്‍ ഒരു മാറ്റം വരുത്തി കാലിക്കറ്റ് എഫ്‌സിയും ഇറങ്ങി. നായകന്‍ പ്രശാന്തിന് പകരം വി. അര്‍ജുന്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. മാജിക് എഫ്‌സി 4-4-2 ശൈലിയിലും കാലിക്കറ്റ് 4-3-3 ശൈലിയിലുമാണ് ഇറങ്ങിയത്.

കളി ഇരുപത് മിനിറ്റ് പിന്നിടുന്നതിന് മുന്നേ ഫുട്‌ബോള്‍ മൈതാനത്ത് പൊതുവില്‍ കാണാത്ത ഒരു സബ്സ്റ്റിറ്റിയൂട്ട്. റഫറിയായിരുന്ന അജയ് കൃഷ്ണണന് പകരം ഫോര്‍ത്ത് ഒഫീഷ്യലായ ജസ്റ്റിന്‍ ജോസ് മത്സരം നിയന്ത്രിക്കാനായി മൈതാനത്തെത്തി. ഇരുപത്തിമൂന്നാം മിനിറ്റില്‍ തൃശൂരിന് ഒരവസരം ലഭിച്ചു. കാലിക്കറ്റ് ഗോളി മുന്നോട്ട് കയറി നില്‍ക്കെ ബോക്‌സിന് ഏറെ പുറത്തു നിന്ന് ഇവന്‍ മാര്‍കോവിച്ച് ഗോള്‍വല ലക്ഷ്യമാക്കി നെടുനീളന്‍ ലോബ് തൊടുത്തെങ്കിലും വേഗത്തില്‍ പിന്നിലേക്ക് ഓടിയിറങ്ങിയ ഹജ്മല്‍ പന്ത് പിടിച്ചെടുത്തു. തൊട്ടുപിന്നാലെ കാലിക്കറ്റിന് രണ്ട് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ തൃശൂരിന് ഒരു ഫ്രീ കിക്ക് ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. ആദ്യ പകുതിയില്‍ 4 കോര്‍ണര്‍ കാലിക്കറ്റിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

അര്‍ജുന് പകരം നായകന്‍ പ്രശാന്തിനെ ഇറക്കിയാണ് കാലിക്കറ്റ് എഫ്‌സി രണ്ടാം പകുതിയില്‍ തുടങ്ങിയത്. 48-ാം മിനിറ്റില്‍ കാലിക്കറ്റിന് കോര്‍ണര്‍. പ്രശാന്ത് എടുത്ത കിക്കും അപകടമുണ്ടാക്കാതെ കടന്നു പോയി. 59-ാം മിനിറ്റില്‍ തൃശൂര്‍ ഫായിസിന് പകരം ഫൈസലും ഉമാശങ്കറിന് പകരം ഫ്രാന്‍സിസ് ന്യുയറും ഇറങ്ങി. അധികം കഴിയും മുന്നേ കാലിക്കറ്റ് രണ്ട് മാറ്റം വരുത്തി. റോഷലിന് പകരം മുഹമ്മദ് ആഷിഖും ആസിഫിന് പകരം അരുണ്‍ കുമാറും ഇറങ്ങി. 69-ാം മിനിറ്റില്‍ കാലിക്കറ്റിന് സുവര്‍ണാവസരം. എന്നാല്‍ അജ്‌സലിന് പിഴച്ചു. ലക്ഷ്മികാന്ത് കട്ടമണി അഡ്വാന്‍സ് ചെയ്ത് കയറി നില്‍ക്കുന്നത് കണ്ട അജ്‌സല്‍ തലയ്‌ക്ക് മുകളിലൂടെ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

തൊട്ടുപിന്നാലെ ജോനാഥന്‍ പെരേര, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് പകരം ബ്രൂണോ, ഷബാസ് എന്നിവരെ കാലിക്കറ്റും നവീന്‍കൃഷ്ണണയ്‌ക്ക് പകരം മുഹമ്മദ് അഫ്‌സലിനെ തൃശൂരും ഇറക്കി. 87-ാം മിനിറ്റില്‍ കാത്തിരുന്ന ഗോള്‍ പിറന്നു. കാലിക്കറ്റിന് വേണ്ടി പകരക്കാരനായി ഇറങ്ങിയ ഷാബാസ് അഹമ്മദ് വലതു പാര്‍ശ്വത്തില്‍ നിന്ന് പോസ്റ്റിന് മുന്നിലേക്ക് നല്‍കിയ എണ്ണം പറഞ്ഞ ക്രോസിന് മുന്നോട്ടേക്ക് ഓടിക്കയറിയ അലക്‌സിസ് സോസ നല്ലൊരു ഹെഡറിലൂടെ വലയിലെത്തിച്ചു.

Tags: Kerala Super LeagueCalicut FCThrissur Magic fcകേരള സൂപ്പര്‍ ലീഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് 13-ാം സീസണ്‍ പ്രഖ്യാപന ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ കെഎഫ്എ ഭാരവാഹികള്‍ക്കൊപ്പം അണിനിരന്നപ്പോള്‍
Football

കാലിക്കറ്റ് എഫ്‌സി കേരള പ്രീമിയര്‍ ലീഗില്‍; ഞായറാഴ്‌ച്ച കിക്കോഫ് പോരില്‍ ഗോകുലത്തിനെതിരെ കളിക്കും

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സോ മാജിക്കോ ? കലാശപ്പോരും കാത്ത് സൂപ്പര്‍ കേരളം

ഡോ.എം.പി. ഹസ്സന്‍ കുഞ്ഞി
Football

സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ കണ്ണൂരില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.