Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്ത് സര്‍വതും പാളി ഭക്തര്‍ ദുരിതത്തില്‍; തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 04:12 am IST
in Kerala

പി.എ. വേണുനാഥ്, സജിത്ത് പരമേശ്വരന്‍

സന്നിധാനം/പത്തനംതിട്ട: സുഗമ തീര്‍ത്ഥാടനത്തിന് മുന്നൊരുക്കങ്ങളും ആസൂത്രണവും നടത്താത്ത ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയും സര്‍ക്കാരിന്റെ അലംഭാവവും മൂലം മണ്ഡല കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ശബരീശ ഭക്തര്‍ക്ക് സമാനതകളില്ലാത്ത ദുരിതം. അനിയന്ത്രിതമായ തിരക്കിനെ തുടര്‍ന്ന് ദര്‍ശനം പാതിവഴി അവസാനിപ്പിച്ച് ഭക്തര്‍ മടങ്ങുക വരെ ചെയ്തു. തിക്കിലും തിരക്കിലും കുടിവെള്ളം ലഭിക്കാതെ കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ തളര്‍ന്നുവീണു. അപ്പാച്ചിമേട്ടില്‍ തളര്‍ന്നുവീണ തീര്‍ത്ഥാടക മരിച്ചു. പമ്പയില്‍ നിന്നു വലിയ നടപ്പന്തല്‍ വരെയെത്താന്‍ വേണ്ടി വന്നത് ആറു മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ. തിരക്കു നിയന്ത്രണാതീതമായതോടെ ഭക്തര്‍ ബാരിക്കേഡുകള്‍ ചാടിക്കടന്നു. ബാരിക്കേഡുകള്‍ ഒടിഞ്ഞു. വലിയ നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതിനാല്‍ ദര്‍ശനം കഴിഞ്ഞ അയ്യപ്പന്മാരുടെ മടക്ക യാത്രയ്‌ക്കും തടസം നേരിട്ടു.

നിലയ്‌ക്കലില്‍ കുടിവെള്ളമില്ല, വിരിവയ്‌ക്കാന്‍ ഇടമില്ല. വാഹനങ്ങള്‍ പമ്പയ്‌ക്ക് കടത്തി വിടാത്തതിനാല്‍ പാര്‍ക്കിങ്ങും തകിടം മറിഞ്ഞു. വെര്‍ച്വല്‍ ക്യൂവിലൂടെ 70,000 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 25,000 പേരും ഉള്‍പ്പെടെ പ്രതിദിനം 95,000 ഭക്തര്‍ക്ക് സുഗമ ദര്‍ശനം ഒരുക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. കണക്കിലധികം ഭക്തരെ സ്‌പോട്ട് ബുക്കിങ്ങിലൂടെ കടത്തിവിട്ടതാണ് സന്നിധാനത്ത് തിരക്കും ദുരിതവുമുണ്ടാക്കിയത്. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചയാണ് മുഖ്യകാരണം. തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാണ് സംശയം. ദര്‍ശനം കിട്ടാതെ ഭക്തര്‍ തിരിച്ചുപോകുന്ന അവസ്ഥ സര്‍ക്കാര്‍ തുടക്കത്തില്‍ത്തന്നെ സൃഷ്ടിച്ചത് ഇതിനാണ്.

പമ്പ-സന്നിധാനം പാതയില്‍ പലയിടത്തും രാത്രി വെളിച്ചം മുടങ്ങിയതോടെ തീര്‍ത്ഥാടകര്‍ ബാരിക്കേഡുകള്‍ മറികടന്ന് പുറത്തിറങ്ങി. മരക്കൂട്ടത്ത് വേലിക്കെട്ട് തകര്‍ത്ത് വനത്തിലൂടെ ചന്ദ്രാനന്ദന്‍ റോഡിലെത്തി. ഇവിടെ നിന്നു ബെയ്ലിപ്പാലം വഴി തിരുമുറ്റത്തെത്തി. രാത്രി വനത്തിലൂടെ മൊബൈലിന്റെ വെളിച്ചത്തില്‍ സഞ്ചരിച്ച പലര്‍ക്കും പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ ഒരു കുട്ടിയെ കാണാതായി.

നിലയ്‌ക്കല്‍, പമ്പ, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ മണിക്കൂറുകളോളം തടഞ്ഞു. എരുമേലിയില്‍ ഭക്തര്‍ തിങ്ങി നിറഞ്ഞപ്പോള്‍ത്തന്നെ സന്നിധാനത്ത് തിരക്ക് വര്‍ധിക്കുമെന്ന് മനസിലാക്കി കൂടുതല്‍ സൗകര്യം ഒരുക്കണമായിരുന്നു. പൊന്‍കുന്നം, കൂരാലി, ഇളങ്ങുളം തുടങ്ങിയ ഇടത്താവളങ്ങളിലും ജനബാഹുല്യം പ്രതിഫലിച്ചു.

സ്‌പോട്ട് ബുക്കിങ്ങിന് മൂന്നു കൗണ്ടറുണ്ടെങ്കിലും തിരക്കില്‍ ഒരു കൗണ്ടര്‍ തകര്‍ന്നു. തിരുമുറ്റത്തെ കൗണ്ടറില്‍ ഇന്റര്‍നെറ്റ് കിട്ടാത്തതും പ്രശ്‌നമായി. പിന്നീട് ദേവസ്വം ഓഫീസിനോട് ചേര്‍ന്ന ഹാളിലേക്ക് കൗണ്ടര്‍ മാറ്റി. നിലയ്‌ക്കലില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതും കണക്കില്‍ക്കവിഞ്ഞ സ്‌പോട്ട് ബുക്കിങ്ങുമാണ് പ്രശ്‌ന കാരണം.

 

Tags: Sabarimala pilgrimage seasonDevotees in distressattempt to sabotage the pilgrimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പദര്‍ശനം ഇന്നുകൂടി

Kerala

ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമാകുന്ന മകര സംക്രമ പൂജ നാളെ

Kerala

വിശ്വാസ പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും

Kerala

ശബരിമലയിൽ ​റെക്കോഡ് വരുമാനം

Kerala

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയിൽ 26 നും 27 നും ദർശന നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.