കോട്ടയം: തലനാട് ചോനമലയിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കടന്നലിന്‌റെ കുത്തേറ്റ് മരിച്ചു. തറനാനിക്കല്‍ ജസ്റ്റിന്‍ (50) ആണ് മരിച്ചത്. കുത്തേറ്റ ഉടന്‍ ഓടി വീട്ടിലെത്തിയ ജസ്റ്റിനെ തലനാട് സബ് സെന്ററിലും പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംസാരശേഷിയില്ലാത്തയാളാണ് ജസ്റ്റിന്‍.
















