തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്തുമസ് പരീക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഡിസംബര്‍ 15 മുതല്‍ 23 വരെ.അഞ്ച് മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കുളള ടൈംടേബിള്‍ ആണിത്.
ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് പരീക്ഷ 17 മുതല്‍ 23 വരെയാണ്.അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതും ഡിസംബര്‍ 9, 11 തീയതികളിലെ വോട്ടെടുപ്പും 13 നുള്ള വോട്ടെണ്ണല്‍ എന്നിവയും കണക്കിലെടുത്താണ് പരീക്ഷാ തീയതി നിശ്ചയിച്ചത്. ഡിസംബര്‍ 24 മുതലാണ് ക്രിസ്തുമസ് അവധി.
ഡിസംബര്‍ 9, 11 തീയതികളിലായി രണ്ട്ഘട്ടങ്ങളായാണ് തദ്ദേശതിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 13നാണ് വോട്ടെടുപ്പ്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9 നാണ് വോട്ടെടുപ്പ്.തൃശൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11നും.രാവിലെ 7 മണിമുതല്‍ വൈകിട്ട് 6വരെയാണ് പോളിംഗ്.നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന്. നാമനിര്‍ദേശപത്രിക നവംബര്‍ 24 വരെ പിന്‍വലിക്കാം.















