ആലപ്പുഴ: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയമുഖമായ എസ്ഡിപിഐ വര്‍ഗീയത അളിക്കത്തിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുതലെടുപ്പിന് ശ്രമിക്കുന്നു. പിഎഫ്‌ഐ നിരോധിച്ചതോടെ അതിലെ പ്രവര്‍ത്തകരാണ് ഇപ്പോള്‍ എസ്ഡിപിഐയില്‍ സജീവമായുള്ളത്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലും, സംഘടനകള്‍ തമ്മിലും ഭിന്നത വര്‍ദ്ധിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് എസ്ഡിപിഐ ഭാഗത്തു നിന്നുള്ളത്.
ഇതിനായി ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും, ബിജെപി നേതാക്കളെയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്ത്യാധിക്ഷേപം നടത്തുകയാണ്. എന്തെങ്കിലും കാരണവശാല്‍ പ്രതികരണമുണ്ടായാല്‍ മതസ്പര്‍ദ്ധ ആളിക്കത്തിച്ച് സംഘര്‍ഷം ഉണ്ടാക്കിയും ഇരവാദം പറഞ്ഞ് മുതലെടുപ്പിനുമാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഹൈന്ദവസംഘടനകളെയും ബിജെപിയേയും കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച് മുസ്ലീംമതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം കാലേക്കൂട്ടി തന്നെ ഇവര്‍ തുടങ്ങി കഴിഞ്ഞു. എസ്ഡിപിഐക്കൊപ്പം വിവിധ വാഗ്ദാനങ്ങള്‍ നല്‍കി കൂടെക്കൂട്ടിയിട്ടുള്ള ഹിന്ദു, ക്രൈസ്തവ നാമധാരികളെയാണ് ഇതിനായി ഇവര്‍ കുടുതലയായി ഉപയോഗിക്കുന്നത്.
എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായ ജയരാജ് എന്നയാള്‍ തുടര്‍ച്ചയായി ബിജെപിക്കെതിരെയും ഹൈന്ദവ സംഘടനകള്‍ക്കെതിരെയും, ഹൈന്ദവ സമുദായനേതൃത്വങ്ങള്‍ക്കെതിരെയും പ്രകോപന പരമായ പോസ്റ്റുകള്‍ സമുഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളില്‍ മുസ്ലീം മതവേഷങ്ങള്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിച്ച് അധിക്ഷേപിച്ചതാണ് അവസാനത്തേത്. ബിജെപി നേതാക്കള്‍ മുസ്ലീം വീടുകളില്‍ സമ്പര്‍ക്കത്തിനെത്തുമെന്ന പ്രചാരണമാണ് എസ്ഡിപിഐയെ പ്രകോപിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നത്.
അടുത്തിടെയായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഹിന്ദു പിന്നാക്ക വിഭാഗങ്ങളെയും, ക്രൈസ്തവവിഭാഗങ്ങളെയും കേന്ദ്രീകരിച്ച് വലിയ പ്രചാരണമാണ് മതഭീകരവാദികള്‍ നടത്തുന്നത്. സാമ്പത്തിക സഹായങ്ങള്‍ വരെ വാഗ്ദാനങ്ങള്‍ ചെയ്യുന്നതിനാല്‍ പലരും ഇവരുടെ വലയില്‍ വീഴുന്നു. ഇത്തരത്തില്‍ ഇവര്‍ക്കൊപ്പം കൂടിയ സംസ്ഥാന നേതാവ് പാര്‍ട്ടി വിട്ട് പുതിയ മേച്ചില്‍പ്പുറം തേടുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതോടെ അയാളുടെ മകന്റെ വിദേശപഠനത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയാണ് തങ്ങള്‍ക്കൊപ്പം ഇവര്‍ ഉറപ്പിച്ച് നിര്‍ത്തിയതെന്നും ആരോപണമുണ്ട്. കലാപത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള മതഭീകര സംഘടനകളുടെ ശ്രമങ്ങള്‍ക്കെതിരെ പോലീസ് ജാഗ്രത കാട്ടുന്നില്ല. സംസ്ഥാന ഭരണകൂടമാകട്ടെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം.
















