പാലക്കാട്: ഹാട്രിക് വിജയം ലക്ഷ്യമിട്ട് പാലക്കാട് നഗരസഭ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎ. 53 അംഗ നഗരസഭയില്‍ 46 വാര്‍ഡുകളിലാണ് ഒന്നാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മുന്‍ കൗണ്‍സിലര്‍മാരും, നിലവിലെ കൗണ്‍സിലര്‍മാരും പട്ടികയിലുണ്ട്. ബിരുദ-ബിരുദാനന്തരദാരികള്‍, അധ്യാപകര്‍, പ്രൊഫസര്‍മാര്‍, ഡോക്ടറേറ്റ് നേടിയവര്‍, വ്യാപാരികള്‍, പൗരപ്രമുഖര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പൊതുസമൂഹത്തിന്റെ പരിച്ഛേദമാണ് ബിജെപി പട്ടികയിലുള്ളത്. 2015ല്‍ 24 പേരുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേറിയതെങ്കില്‍ 2020ല്‍ 28 പേരുടെ പിന്തുണയോടെയാണ് ഭരണം തുടര്‍ന്നത്. നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട വാര്‍ഡുകള്‍ ഇത്തവണ പിടിച്ചെടുത്ത് ഭൂരിപക്ഷം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.
52 വാര്‍ഡുകളുണ്ടായിരുന്ന നഗരസഭയിലാണ് ബിജെപി 28 കൗണ്‍സിലര്‍മാരുമായി രണ്ടാമതും ഭരണത്തിലേറിയത്. വാര്‍ഡ് വിഭജനത്തിന് ശേഷം 53 ആയി വര്‍ധിച്ചു. മുരുഗണിയാണ് പുതിയ വാര്‍ഡ്.
വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി. ഉണ്ണികൃഷ്ണന്‍, സി. കൃഷ്ണകുമാര്‍, സംസ്ഥാന ട്രഷററും നഗരസഭ വൈസ് ചെയര്‍മാനുമായ അഡ്വ.ഇ.കൃഷ്ണദാസ്, മുതിര്‍ന്ന നേതാവ് എന്‍.ശിവരാജന്‍, ബിഡിജെഎസ് ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ. രഘു, ജില്ലാ ജനറല്‍സെക്രട്ടറി പി. സ്മിതേഷ്, മേഖല സഹസംഘടന സെക്രട്ടറി എ.ആര്‍. അജിഘോഷ്, പാലക്കാട് മണ്ഡലം പ്രസിഡന്റ് എം. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന നേതാവും നാലുപതിറ്റാണ്ടോളം നഗരസഭാ കൗണ്‍സിലറുമായിരുന്ന എന്‍. ശിവരാജനെ കാല്‍തൊട്ടുവഴങ്ങിയാണ് പലരും വേദിയിലേക്ക് വന്നത്.
പേര്, വാര്‍ഡ് എന്ന ക്രമത്തില്‍; സി. മണികണ്ഠന്‍(1- ഒലവക്കോട് സെന്‍ട്രല്‍), സി.ആര്‍. കൃഷ്ണന്‍( 2- കല്പാത്തി), പി.സരിത(3- കുന്നുംപുറം), വി.സി. സൗമിനി(4- അയ്യപുരം ഈസ്റ്റ്), ജയന്തി രാമനാഥന്‍(5-കല്പാത്തി ഈസ്റ്റ്), ദിവ്യ സന്തോഷ്(6- തോണിപ്പാളയം), സി.വി.ചിത്രബാല(7-കുമരപുരം), കെ.സുഭാഷ്(8-വലിയപാടം), ടി.എസ്.മീനാക്ഷി(9-മാട്ടുമന്ത), പി. സ്മിതേഷ്(10-മുരുഗണി), പ്രസന്നനാരായണന്‍(11- കല്ലേപ്പുള്ളി), പ്രൊഫ. സൗദാമിനി മേനോന്‍(12-കല്ലേപ്പുള്ളി സൗത്ത്), ആര്‍.അശോക് പുത്തൂര്‍( 13-പുത്തൂര്‍ സൗത്ത്), കെ.വി.പത്മശ്രീ(14-പുത്തൂര്‍ നോര്‍ത്ത്), ദിവ്യ മണികണ്ഠന്‍(15-ശേഖരിപുരം), മിനികൃഷ്ണകുമാര്‍(16-അയ്യപുരം ഈസ്റ്റ്), കെ.എ.ജ്യോതിലക്ഷ്മി(17-പറക്കുന്നം), റാബിയ ബാബു(18-നരികുത്തി), എം.ശശികുമാര്‍(19-കൊപ്പം),ജി. പ്രഭാകരന്‍(20-സുല്‍ത്താന്‍പേട്ട),കെ.എസ്.ഗംഗ(21-മാങ്കാവ്),സി.ആര്‍ രഞ്ജിത്ത് കുമാര്‍(23- ശെല്‍വപാളയം), സി.വി. ചന്ദ്രശേഖരന്‍(24- കുന്നത്തൂര്‍മേട് നോര്‍ത്ത്), സീനാ ശ്രീജിത്ത്(25- കുന്നത്തൂര്‍മേട് സൗത്ത്), സി.അരുണ്‍ കുമാര്‍(26-ചെറക്കാട്), എസ്. അനു(27- കേനാത്തുപറമ്പ്),കെ.ബാബു(28-മണപ്പുള്ളിക്കാവ്), ബാബു വെണ്ണക്കര(35- വെണ്ണക്കര സെന്‍ട്രല്‍), ഷീബ രാജഗോപാല്‍(36-തിരുനെല്ലായി ഈസ്റ്റ്), ഹരിപട്ടിക്കര(37-ഒതുങ്ങോട്), ജി.സുകന്യ(38- തിരുനെല്ലായ് വെസ്റ്റ്), പ്രഭാമോഹന്‍(40-കൈകുത്ത്പറമ്പ്), കെ.വി.കൃഷ്ണപ്രസാദ്(41-നൂറണി),ടി.ഹരിദാസ്(42- വിത്തുണ്ണി), പ്രൊഫ. റോഷ്‌നി ദിലീപ്(ബിഡിജെഎസ്-43-കോട്ടമൈതാനം), അഡ്വ.ഇ.കൃഷ്ണദാസ്(44- പട്ടിക്കര), പി.ശിവകുമാര്‍(45-വടക്കന്തറ ഈസ്റ്റ്), എം.സുനില്‍(46-ശ്രീരാംപാളയം),എം.വിസ്മയ(47-മേലാമുറി), സി.മധു( 48-പള്ളിപ്പുറം), ടി.ബേബി(49-മേപ്പറമ്പ്), പി.ബാലന്‍( 50-കര്‍ണകിനഗര്‍ വെസ്റ്റ്),സിന്ധുരാജന്‍(51-വടക്കന്തറ),കെ. ജനാര്‍ദ്ദനന്‍(52-ജൈനിമേട്), അശ്വതി മണികണ്ഠന്‍(53-ഒലവക്കോട് സൗത്ത്).
ബിജെപി സംസ്ഥാന ട്രഷററും നിലവിലെ നഗരസഭ വൈസ് ചെയര്‍മാനുമായ അഡ്വ.ഇ.കൃഷ്ണദാസ്, ബിജെപി ഈസ്റ്റ് ജില്ലാ ജനറല്‍സെക്രട്ടറിയും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി. സ്മിതേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.മധു, ജി. പ്രഭാകരന്‍,നിലവിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ മിനി കൃഷ്ണകുമാര്‍,ടി.എസ്.മീനാക്ഷി, ടി. ബേബി, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധുരാജന്‍, ജില്ലാ ജന.സെക്രട്ടറി അശ്വതി മണികണ്ഠന്‍, എസ് സി മോര്‍ച്ച ജില്ലാ ജന.സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവരും മത്സരരംഗത്തുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി 25 വയസുകാരിയായ വിസ്മയ മുതല്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍വരെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.
















