Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വമ്പന്‍ പോരിനൊരുങ്ങി മാജിക്-കൊമ്പന്‍സ്

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 18, 2025, 02:31 pm IST
in Football
തൃശൂര്‍ മാജിക് ടീം പരിശീലനത്തില്‍

തൃശൂര്‍ മാജിക് ടീം പരിശീലനത്തില്‍

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് ഹെവിവെയ്റ്റ് പോരാട്ടം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള തൃശൂര്‍ മാജിക് എഫ്സിയും നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സിയും കൊമ്പുകോര്‍ക്കും. തൃശൂരിന്റെ രണ്ടാം ഹോം മത്സരമാണിന്ന്.

കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ ഹോം മത്സരത്തില്‍ മലപ്പുറം എഫ്സിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് നിലവിലെ ചാ്മ്പ്യന്മാരായ കാലിക്കറ്റ് എഫ്സിക്കെതിരെ തൃശൂര്‍ മാജിക് എഫ്സി ഇന്നിറങ്ങുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു തൃശൂരിന്റെ വിജയം. ഈ വിജയമാണ് തൃശൂരിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചത്. ആറ് കളികളില്‍ നിന്ന് നാല് വിജയവും ഒന്നു വീതം സമനിലയും പരാജയവുമടക്കം 13 പോയിന്റാണ് തൃശൂര്‍ മാജിക് എഫ്സിക്കുള്ളത്. കാലിക്കറ്റ് എഫ്സിക്ക് മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 11 പോയിന്റും.

മികച്ച ഒത്തിണക്കമാണ് കഴിഞ്ഞ കളികളില്‍ തൃശൂര്‍ മൈതാനത്ത് കാഴ്ചവെച്ചത്. മലപ്പുറത്തിനെതിരെ തൃശൂരിന്റെ സൂപ്പര്‍ ഗോളി കമാലുദ്ദീന് പകരം മൈതാനത്തിറങ്ങിയ ലക്ഷ്മികാന്ത് കട്ടിമണി മികച്ച പ്രകടനം നടത്തിയിരുന്നു. മലപ്പുറം എഫ്സി ഒരുക്കിയ പല അവസരങ്ങളും കട്ടിമണിക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. കളിയിലെ താരമായതും കട്ടിമണി തന്നെയായിരുന്നു. ഇവാന്‍ മാര്‍കോവിച്ച്, ഡീന്‍ സിലച്ച്, കെവിന്‍ പാഡില്ല, ലെനി റോഡ്രിഗസ്, തേജസ് കൃഷ്ണ, മുഹമ്മദ് ജിയാദ്, ഉമാശങ്കര്‍, മുഹമ്മദ് ജിയാദ്, നവീന്‍ കൃഷ്ണ, എസ്.കെ. ഫായിസ് എന്നിവരെല്ലാം ഇന്നും ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത. കൂടാതെ മികച്ച പ്രതിരോധവും തൃശൂരിന് മുന്‍തൂക്കം നല്‍കുന്നു. ആദ്യം ഒരു ഗോളടിച്ചാല്‍ പ്രതിരോധം കടുപ്പിച്ച് അവര്‍ വിജയിക്കുന്നതാണ് പല കളികളിലും കണ്ടത്.

അതേസമയം കാലിക്കറ്റിന് ഇന്ന് ഒരു കണക്കുതീര്‍ക്കാനുണ്ട്. ഒക്ടോബര്‍ 11ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സിയോട് 1-0ന് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന് കണക്കുതീര്‍ക്കുക എന്നതാണ് ഇന്ന് കാലിക്കറ്റ് എഫ്സിയുടെ ലക്ഷ്യം. ഫോഴ്സ കൊച്ചിയെ എവേ മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ ഇന്ന് ഇറങ്ങുന്നത്. ഈ മത്സരത്തില്‍ ഹാട്രിക് നേടിയ മുഹമ്മദ് അജ്സലും രണ്ട് ഗോളടിച്ച് നായകന്‍ പ്രശാന്തും മിന്നുന് ഫോമിലാണെന്നതാണ് ആത്മവിശ്വാസത്തിന് കാരണം. കരുത്തുറ്റ താരനിരയാണ് അവര്‍ക്കുള്ളത്. റിച്ചാര്‍ഡ് നയിക്കുന്ന പ്രതിരോധത്തില്‍ മുഹമ്മദ് റിയാസ്, ഗാസ്റ്റണ്‍ സോസയും, സച്ചു സിബിയും ഡിഫന്‍സീവ് മിഡ്്ഫീല്‍ഡറായി ജോനാഥന്‍ പെരേരയും ഫെഡറികോയും ഇറങ്ങുമെന്നാണ് സൂചന. വിങ്ങുകളില്‍ക്കൂടിയുള്ള ആക്രമണത്തിന് നായകന്‍ പ്രശാന്ത് തന്നെ നായകത്വം വഹിക്കും. കൂട്ടിന് മുഹമ്മദ് അജ്സലും എത്തുമ്പോള്‍ ്സ്ട്രൈക്കറായി മുഹമ്മദ് ആസിഫ് തന്നെ ഇറങ്ങാനാണ് സാധ്യത. എന്തായാലും തുല്യശക്തികളുടെ പോരാട്ടമായിരിക്കും ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുക എന്നത് ഉറപ്പാണ്.

Tags: Kerala Super LeagueTrivandrum KombansThrissur Magic fcസൂപ്പര്‍ ലീഗ് കേരള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സോ മാജിക്കോ ? കലാശപ്പോരും കാത്ത് സൂപ്പര്‍ കേരളം

ഡോ.എം.പി. ഹസ്സന്‍ കുഞ്ഞി
Football

സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ കണ്ണൂരില്‍

ഫൈനലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്സിന്റെ ആഹ്ലാദം
Football

കണ്ണൂരിന് ഫൈനല്‍ ബെര്‍ത്ത് സമ്മാനിച്ചത് പ്രതിരോധക്കോട്ടയും കൈയ്യുറപ്പുള്ള ഗോളിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.