തിരുവല്ല: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ പതിനാലുകാരിയായ മകൾക്ക് നേരെ ക്രൂര പീഡനം. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു പീഡനം നടന്നത്. സംഭവത്തിൽ രണ്ട് ബംഗാൾ സ്വദേശികൾ പിടിയിലായി. പോക്സോ വകുപ്പ് ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമായിരുന്നു പീഡനം. കുട്ടികള്‍ അറിയാതെ വീട്ടിനുള്ളിൽ കയറിയ ഇവര്‍ 14കാരിയെ പിടിച്ച് പുറത്തേക്കിറക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
















