ന്യൂദല്‍ഹി: വന്‍ തോതില്‍ പാചകവാതകം ഇറക്കുമതി ചെയ്യാന്‍ ഭാരതവും യുഎസും തമ്മില്‍ കരാറായി. വര്‍ഷം 22 ലക്ഷം ടണ്‍ എല്‍പിജിയാണ്, ഗള്‍ഫ് രാജ്യങ്ങളിലുള്ള യുഎസ് കമ്പനികളില്‍ ഭാരതത്തിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വാങ്ങുക. ചരിത്രം കുറിച്ചുള്ള കരാര്‍ ഇതാദ്യമാണ്. കുറഞ്ഞ വിലയ്‌ക്ക് എല്‍പിജി ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. വര്‍ഷം ഭാരതം ഇറക്കുമതി ചെയ്യുന്ന എല്‍പിജിയുടെ പത്തു ശതമാനം വരുമിതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
അടുത്ത വര്‍ഷം കരാര്‍ പ്രാബല്യത്തിലാകും. യുഎസുമായി നടന്നുവരുന്ന വ്യാപാരക്കരാര്‍ ചര്‍ച്ചയില്‍ എല്‍പിജി ഉള്‍പ്പെട്ടില്ലെന്നും ഈ കരാര്‍ വേറെയാണെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. യുഎസില്‍ നിന്ന് എല്‍പിജി ഇറക്കുമതിക്ക് നേരെത്ത മുതല്‍ക്കേ ചര്‍ച്ചയുണ്ട്. പക്ഷെ ഇറക്കുമതിക്ക് അവസരം ലഭിച്ചിരുന്നില്ല. അദ്ദേഹം തുടര്‍ന്നു.













