കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സ്വരാജ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് ആരോപിച്ചത്.
നേരത്തേ ബാബുവിന്റെ വിജയം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിന് എതിരെയാണ് സ്വരാജ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേള്‍ക്കല്‍ തുടങ്ങിയിട്ടില്ല. ഹര്‍ജി അപ്രസക്തമായെന്നതിനാല്‍ പിന്‍വലിക്കുകയാണെന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ഇതോടെ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് നടപടികള്‍ അവസാനിച്ചു.
















