തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 19 ന് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 10 മണിക്ക് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 10.30 നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. മുന്‍ അലോട്ട്മെന്റുകളിലൂടെ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ എന്‍.ഒ.സി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം ഫീസ് അടയ്‌ക്കണം. അലോട്ട്മെന്റിനുശേഷം കോഴ്സ്/ കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in
















