ന്യൂദൽഹി: മുപ്പതു വർഷം മുമ്പ്, 1994 ൽ വിശ്വസുന്ദരിക്കിരീടം നേടിയ സുസ്മിത സെന്നിനോട് ലോക സൗന്ദര്യ മത്സരത്തിൽ അവസാന റൗണ്ടിൽ ചോദിച്ചു,” ഒരു സത്രീ ആയിരിക്കുന്നതിന്റെ അന്തസ്സത്ത എന്താണ്?” സുസ്മിത അതിന് പറഞ്ഞ ഉത്തരം പ്രസിദ്ധമാണ്. അതേ ചോദ്യം 2025 നവംബർ 16 ന് ഭാരതത്തിൽനിന്നുള്ള വിശ്വസുന്ദരി മത്സരത്തിലെ പ്രതിനിധി മണിക വിശ്വകർമ്മയോട് ആവർത്തിച്ചു. അങ്ങനെ സംഭവിക്കാത്തതാണ്. പക്ഷേ ഇത്തവണയും സംഭവിച്ചു. അത് കാലം മാറുമ്പോൾ സ്ത്രീത്വത്തിന് നിർവചനം മാറിമോ എന്ന ചോദ്യത്തിനുള്ള കാലികമായ മറുപടികൂടിയായി.
സുസ്മിത സെൻ അന്ന് നൽകിയ മറുപടി എന്തായിരുന്നുവെന്നോ? ‘സത്ത’ എന്ന വാക്കിന്റെ അർത്ഥം എന്തായിരുന്നുവെന്ന് അന്ന് അറിയില്ലായിരുന്നുവെന്ന് സുസ്മിത പ ിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. എന്നിരിക്കിലും അവർ നൽകിയ മറുപടി വിഖ്യാതമായി. സുസ്മിതി പറഞ്ഞു: ”ഒരു സ്ത്രീയായിരിക്കുക എന്നത് ദൈവത്തിന്റെ ഒരു സമ്മാനമാണ്, അതിനെ നാം വിലമതിക്കണം. ഒരു സ്ത്രീയായ അമ്മയിലാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. ഒരു പുരുഷനെ എങ്ങനെ പരിപാലിക്കണം, പങ്കിടണം, സ്‌നേഹിക്കണം എന്ന് അവൾ പഠിപ്പിക്കുന്നു. അതാണ് ഒരു സ്ത്രീയായിരിക്കുന്നതിന്റെ സത്ത.” വിസ്മയിപ്പിക്കുന്നതായിരുന്നു ഉത്തരം. സൗന്ദര്യമത്സരം എന്നാൽ ഉടലളവിന്റെയും അഴകിന്റെയും പ്രദർശനവും താരതമ്യവുമാണെന്ന ധാരരണ പരക്കെ തിരുത്തുന്നതായിരുന്നു ആ മറുപടി.
30 വർഷം കഴിയുന്നകാലത്ത്,2025 നവംബർ 16 ന്, ഒരു ‘ചെയിൻ റിയാക്ഷൻ ചോദ്യ സെഷനിൽ’, അഭിമുഖക്കാരൻ മാണികയോട് ചോദിച്ചു: ‘1994 ലെ മിസ്സ് യൂണിവേഴ്‌സ് ഫിനാലെയിൽ, ഭാരതത്തിൽ നിന്നുള്ള മിസ് സുസ്മിത സെന്നിനോട്, ‘ഒരു സ്ത്രീയായിരിക്കുന്നതിന്റെ സത്ത എന്താണ്?’ എന്ന് ചോദിച്ചു, അതാണ് നിങ്ങൾക്കുള്ള എന്റെ ചോദ്യം.”
മണിക വിശ്വകർമയുടെ മറുപടി ഇങ്ങനൊയിരുന്നു: ”സ്ത്രീകൾ എന്ന നിലയിൽ, സമൂഹം പലപ്പോഴും നമ്മളെ ചില വേഷങ്ങളിൽ മാത്രം കാണുന്നു. എന്നിരുന്നാലും, സ്ത്രീകൾ തങ്ങളെ ഒരു വ്യക്തിയായി, ഒരു മനുഷ്യനായി കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതെ, സ്ത്രീകൾക്ക് വളർത്താനുള്ള കഴിവുണ്ട്. ജീവൻ സൃഷ്ടിക്കാനുള്ള കഴിവുണ്ട്, സൃഷ്ടിക്കുക മാത്രമല്ല, നമുക്ക് ചുറ്റുമുള്ള എല്ലാറ്റിനെയും യഥാർത്ഥത്തിൽ മനോഹരമാക്കുകയും ചെയ്യുന്നു. ഒരു സ്ത്രീ എന്നതിന്റെ സത്ത അതാണ്: നമുക്ക് ചുറ്റുമുള്ള എല്ലാറ്റിന്റെയും സൗന്ദര്യം ആകർഷകമാക്കുക മാത്രമല്ല, സ്വീകരിക്കാനും വർദ്ധിപ്പിക്കാനുമുള്ള കഴിവ്. ഒരു സ്ത്രീയാകുക എന്നതിനർത്ഥം അനന്തമായിരിക്കുക എന്നതാണ്, അതാണ് ഒരു സ്ത്രീ എന്നതിന്റെ സത്ത.”
















