മലപ്പുറം: സ്‌കൂള്‍ ബസ് ഡ്രൈവര്‍ കഞ്ചാവുമായി പിടിയില്‍. ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോട്ടയ്‌ക്കല്‍ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടില്‍ വി.കെ. ഷഫീര്‍ ആണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്നും 5.1കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. ചങ്കുവെട്ടി -കോട്ടക്കല്‍ റോഡില്‍വച്ചാണ് ഇയാള്‍ കഞ്ചാവുമായി പിടിയിലായത്.
എക്‌സൈസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ആണ് പിടികൂടിയത്. 6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയതും കൂടുതല്‍ കഞ്ചാവും പണവും കണ്ടെത്തിയതും.
















