തിരുവനന്തപുരം: തലസ്ഥാനത്ത് എസ്ബിഐ ബാങ്കിൽ ബോംബ് ഭീഷണി. എസ്ബിഐയുടെ തിരുവനന്തപുരം മുക്കോല ശാഖയിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്.
പത്തു മണിയോടെ ബോംബ് സ്ഫോടനമുണ്ടാകുമെന്നായിരുന്നു ഭീഷണി. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
എല്‍ടിടിഇയെക്കുറിച്ച് ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ്സി ഷിപ്പിങ് കമ്പനിയുടെ ഓഫീസിലും പോലീസ് പരിശോധന നടത്തി. [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
















