Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കും; പലസ്തീനികള്‍ക്ക് ലഭിക്കുക പാതിയില്‍ താഴെ സ്ഥലം മാത്രം; കേരളത്തിലെ ഗാസവാദികള്‍ എന്ത് ചെയ്യും?

ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കുമെന്നും പലസ്തീനികള്‍ക്ക് ലഭിക്കുക ഇപ്പോഴുള്ളതിന്റെ 50 ശതമാനം മാത്രം സ്ഥലമാണെന്നും റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ ഗാസ വാദികള്‍ എന്തുചെയ്യും എന്ന ചോദ്യം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 05:33 pm IST
in World
ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍ (ഇടത്ത്)

ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍ (ഇടത്ത്)

ജെറുസലെം : ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കുമെന്നും പലസ്തീനികള്‍ക്ക് ലഭിക്കുക ഇപ്പോഴുള്ളതിന്റെ 50 ശതമാനം മാത്രം സ്ഥലമാണെന്നും റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ ഗാസ വാദികള്‍ എന്തുചെയ്യും എന്ന ചോദ്യം ഉയരുകയാണ്.

അമേരിക്ക ഗാസയില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയനുസരിച്ച് തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കില്ല. മാത്രമല്ല, ഗാസയിലേക്ക് ഇനി ഒരു ട്രക്ക് കടക്കണമെങ്കില്‍ ഇസ്രയേല്‍ പച്ചക്കൊടി വീശണം എന്ന സ്ഥിതിയാണ് ഉണ്ടാകുക. ഇതോടെ ഹമാസ് എന്ന ഭീകരവാദികള്‍ കാരണം ഗാസയിലെ പലസ്തീന്‍ ജനതയുടെ ജീവിതം കൂടുതല്‍ നരകതുല്ല്യമാകും.

യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴുള്ള ഗാസയെ രണ്ടാക്കി മുറിക്കും. റെഡ് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെയാണ് ഗാസയെ മുറിക്കുക. ഇതില്‍ റെഡ് സോണ്‍ എന്ന് പേരിട്ട സ്ഥലമാണ് പലസ്തീനികള്‍ക്ക് ലഭിക്കുക. അത് ഇപ്പോഴുള്ള ഗാസയുടെ പാതിയില്‍ താഴെയുള്ള സ്ഥലം മാത്രമാണ്. ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍.

ഗ്രീന്‍ സോണ്‍ ഇസ്രയേലിന്റെ നിരിക്ഷണത്തിലായിരിക്കും. ഗാസയുടെ ഗ്രീന്‍ സോണ്‍ എന്ന പാതി സ്ഥലം ഇസ്രയേല്‍ കയ്യടക്കിവെയ്‌ക്കില്ലെങ്കിലും ഇസ്രയേലിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലും ആയിരിക്കും ഈ സ്ഥലം. ഈ ഗ്രീന്‍ സോണിലൂടെ മാത്രമേ ഇനി റെഡ് സോണിലേക്ക് ഭക്ഷണമോ മരുന്നോ മറ്റെന്തും എത്തുകയുള്ളൂ. അതായത് ഇസ്രയേല്‍ സൈനികര്‍ സമ്മതിച്ചാല്‍ മാത്രമേ ഒരു വാഹനം ഇനി പലസ്തീനികള്‍ താമസിക്കാന്‍ പോകുന്ന ഗാസയിലെ റെഡ് സോണിലേക്ക് കടക്കുകയുള്ളൂ. ഇതിന് രണ്ടിനും ഇടയില്‍ യെല്ലോ സോണ്‍ എന്ന പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ അന്താരാഷ്‌ട്ര സേനയെ വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതി എന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യെല്ലോ സോണില്‍ തുടക്കത്തില്‍ ആയിരം ഫ്ര‍ഞ്ച് സൈനികരെയും 1500 ബ്രിട്ടീഷ് സൈനികരെയും വിന്യസിക്കും. നെതര്‍ ലാന്‍റ്, നോര്‍ഡിക് രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും എത്തും. എന്തായാലും സമഗ്രഗാസ പുനര്‍നിര്‍മ്മാണം ഉണ്ടാകില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ തന്നെ 20 ലക്ഷം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും സുരക്ഷയും നല്‍കിവരുന്നുണ്ട്. അതായത് യുദ്ധത്തില്‍ നഷ്ടം പലസ്തീനികള്‍ക്ക് തന്നെ. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കില്ല. പകരം ആ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ഇനി ഗാസയിലേക്ക് ഭക്ഷണമായാലും മരുന്നായാലും ഇസ്രയേലിന്റെ സമ്മതത്തോടെ മാത്രമേ കടത്താന്‍ കഴിയൂ.

ഇതോടെ പലസ്തീന്‍കാരുടെ നേതൃത്വത്തില്‍ സ്വതന്ത്രഭരണകൂടം ഗാസയില്‍ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പാകില്ല. ചുരുക്കത്തില്‍ പലസ്തീന്‍കാരുടെ ജീവിതം ഹമാസ് എന്ന ഭീകരര്‍ കാരണം കൂടുതല്‍ നരകതുല്ല്യമായി എന്നേ പറയേണ്ടൂ. അതേ സമയം മധ്യസ്ഥതയില്‍ ഇടപെട്ട ഈജിപ്തിനും ഖത്തറിനും ഈ പദ്ധതിയില്‍ എതിര്‍പ്പുണ്ടെന്ന് പറയുന്നു.

 

Tags: Gaze Red ZoneYellow zoneTrumpIsraelBenjamin NetanyahuHamasGazagreen zonePalenstine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.