കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പറവൂർ ബ്ലോക്ക് പഞ്ചയത്തിലെ കെടാമംഗലം ഡിവിഷനിൽ നിന്നാണ് നിമിഷ മത്സരിക്കുന്നത്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും എതിർപ്പ് അറിയിച്ചിരുന്നുവെങ്കിലും സിപിഐ നിമിഷയെ സ്ഥാനാർഥിയാക്കുകയായിരുന്നു.
2021 ഒക്ടോബറിൽ എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ, എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്‌ക്കെതിരെ പരാതി നൽകിയ നേതാവാണ് നിമിഷ രാജു. ആർഷോ തന്റെ ജാതിപ്പേര് വിളിച്ചും സ്ത്രീത്വത്തെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയെന്നാണ് നിമിഷ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ബലാത്സംഗ ഭീഷണികൾ വരെ മുഴങ്ങിയതായി നിമിഷ ആരോപിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും ആക്രമണത്തിൽ പങ്കാളിയായിരുന്നുവെന്ന ആരോപണവും അവർക്കുണ്ട്.
‘പുലച്ചീ നിനക്ക് തന്തയില്ലാത്ത കൊച്ചിനേ ഉണ്ടാക്കിത്തരും ‘ എന്നായിരുന്നു ആര്‍ഷോയുടെ ആക്രോശം.നിമിഷ നിലവില്‍ അഭിഭാഷകയും സിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി അംഗവുമാണ്.
















