മലപ്പുറം: താനൂരില്‍ അറസ്റ്റിലായ ലീഗ് പ്രവര്‍ത്തകന്‌റെ ഫോണില്‍ ഇയാള്‍ സ്വയം പകര്‍ത്തി സൂക്ഷിച്ചിരുന്ന ഒട്ടേറെ സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങള്‍ കണ്ടെത്തി. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുസ്‌ളീം ലീഗ് പ്രവര്‍ത്തകനായ ആലുങ്ങല്‍ അബ്ദുല്‍ ഖാദറിനെ(41)യാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തുനിന്ന് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ രണ്ട് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ രഹസ്യമായി പകര്‍ത്തിയ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും വീഡിയോദൃശ്യങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. താനൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ടി ബിജിത്തിന്‌റെ നേതൃത്വത്തിലാണ് അബ്ദുല്‍ ഖാദറിനെ അറസ്റ്റു ചെയ്തത്.
















