Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ: ഫാമിലി സെല്‍ഫി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 01:00 pm IST
in Varadyam, Literature

സിബിന്‍ ഹരിദാസ്

വെയില്‍ തിളയ്‌ക്കുകയാണ്. പുറത്തേക്കാളധികം ചൂട് വീടിന് അകത്താണ്. അവിടെ നീണ്ട സംസാരം തുടരുകയാണ്. ഇടയ്‌ക്ക് ചില മൗനം. വീണ്ടും തുടരുന്ന സംസാരം .
അയാള്‍ തന്നെ പരിഗണിക്കുന്നില്ല എന്നതായിരുന്നു അവളുടെ പരാതി.
അവള്‍ തന്റെ തിരക്കുകള്‍ മനസ്സിലാക്കി ഒപ്പം നി
ല്‍ക്കുന്നില്ലെന്ന് അയാളും.
മടുത്തു. ഇനി വയ്യെന്ന് രണ്ടു പേരും.
രമ്യതയിലെത്തിക്കുവാന്‍ ശ്രമിച്ചവര്‍ ഒടുവില്‍ പറഞ്ഞു – നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് തന്നെ മാത്രമേ മനസ്സിലാവുന്നുള്ളൂ . പ്രശ്‌നമുണ്ടെങ്കിലേ പരിഹാരമുള്ളൂ. നിങ്ങള്‍ക്കിടയിലെ പ്രശ്‌നമെന്തെന്ന് ഞങ്ങള്‍ക്കിനിയും അറിയില്ല. ഇനി നിങ്ങടെ ഇഷ്ടം പോലെ.
വന്നവര്‍ പടികടന്നിറങ്ങി. പല തവണ വന്നവരൊക്കെയും ഇതു തന്നെയാണ് ഒടുവില്‍ പറഞ്ഞത്.
എന്താണ് പ്രശ്‌നം?
എന്നാണ് തുടങ്ങിയത് ?
ഈ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ മറുപടിയില്ലാതെ അയാളും അവളും മൗനം കുടിച്ചിരുന്നു.
പക്ഷെ അവര്‍ക്കിടയില്‍ വലിയ പ്രശ്‌നമായിരുന്നു. പറഞ്ഞു കാണിക്കാന്‍ കഴിയാത്ത പ്രശ്‌നം.
ഒടുവില്‍ അവര്‍ ഉറപ്പിച്ചു. പിരിയാം.
നഗരത്തിലെ അറിയപ്പെടുന്ന വക്കീലിനെ തന്നെ കണ്ടു.
രണ്ടു പേരേയും കേട്ടു കഴിഞ്ഞപ്പോള്‍ വക്കീല്‍ ചോദിച്ചു- എന്താണ് നിങ്ങള്‍ക്കിടയിലെ പ്രശ്‌നം ?
മറുപടിയില്ല .
പിരിയണം- രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ശരി, നിങ്ങളുടെ ഇഷ്ടം പോലെ.
വക്കീല്‍ പിന്നെ ഒന്നും പറഞ്ഞില്ല .
പരസ്പര സമ്മതത്തോടെ പിരിയുവാനുള്ള തീരുമാനത്തില്‍ അവര്‍ രണ്ടു പേരും ഒപ്പുവെച്ചു .
തിരിച്ച് വീട്ടിലെത്തിയവര്‍ പിന്നെ ഒന്നും മിണ്ടിയില്ല. മുന്‍പത്തെ പോലെ രണ്ടു ചേരാത്ത ധ്രുവങ്ങളായി തന്നെ നിന്നു .
ഇടയ്‌ക്ക് നടന്ന കൗണ്‍സിലിംഗ് ശ്രമങ്ങള്‍ വഴിപാടായി .
ഇപ്പോള്‍ വരുന്നവരില്‍ ഏറെയും നിങ്ങളെപ്പോലെ തന്നെയാണെന്ന് കൗണ്‍സിലര്‍ ഒരു വലിയ ദീര്‍ഘ നിശ്വാസത്തിന് ശേഷം പറഞ്ഞു .
അവര്‍ രണ്ടു പേര്‍ക്കും മൗനം.
കോടതിയില്‍ കേസ് എടുക്കുന്ന ദിവസം അയാളും അവളും വേഗത്തില്‍ വീട്ടില്‍ നിന്നിറങ്ങാന്‍ തുടങ്ങി.
വാതില്‍പ്പടിയില്‍ രണ്ടു മക്കള്‍.
അവരെ രണ്ടു പേരെയും മക്കള്‍ മാറി മാറി നോക്കി.
പിരിയുന്നത് നിങ്ങളുടെ അവകാശമായിരിക്കാം. പക്ഷെ അച്ഛനും അമ്മയ്‌ക്കും ഒപ്പം കഴിയുക എന്നത് ഞങ്ങളുടെ അവകാശമാണ്- രണ്ടു മക്കളുടെയും ശബ്ദത്തിന് നല്ല കനമുണ്ടായിരുന്നു.
വെയിലിനപ്പോള്‍ കനം കുറഞ്ഞു തുടങ്ങി.
അയാളുടെയും അവളുടെയും ഇടയില്‍ നിന്ന് പ്രശ്‌നം പെട്ടെന്ന് ഇറങ്ങിപ്പോയി.

Tags: StoryMalayalam LiteratureFamily Selfie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.