കൊച്ചി: തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന ഫോഴ്‌സ കൊച്ചി ഇന്ന് തിരുവനന്തപുരം കൊമ്പന്‍സിനെതിരെ സ്വന്തം തട്ടകം മഹാരാജാസ് സ്റ്റേഡിയത്തില്‍ ഇറങ്ങും. ഇരു ടീമുകളുടെയും സീസണിലെ ആദ്യം മുഖാമുഖം വന്ന പോരാട്ടത്തില്‍ കൊമ്പന്‍സ് ആണ് വിജയിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ വിജയത്തോടുകൂടെയാണ് തിരുവനന്തപുരം കൊമ്പന്‍സ് കണ്ണൂരിനെ നിലംപരിശാക്കിയത്.
സീസണില്‍ ഒരു സമനില പോലുമില്ലാതെയാണ് കൊച്ചി ഇന്ന് ഏഴാം റൗണ്ട് പോരാട്ടത്തിനിറങ്ങുന്നത്. കാലിക്കറ്റുമായുള്ള മുന്‍ മത്സരം 2-6നാണ് പരാജയപ്പെട്ടത്. ഹോംഗ്രൗണ്ടില്‍ കൊമ്പന്‍സിനെ തോല്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ആരാധകര്‍.
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ആദ്യ കൊച്ചി-കൊമ്പന്‍സ് പോരാട്ടം കാണാന്‍ കൊച്ചി ആരാധകര്‍ ഏറെയുണ്ടായിരുന്നു.
1-0ന് കൊമ്പന്‍സ് ആണ് മത്സരം ജയിച്ചത്. പോളോ വിക്റ്റര്‍ ആണ് കൊമ്പന്‍സിനായി ഹെഡ് ഷോട്ടിലൂടെ ഗോള്‍ നേടിയത്.
















