കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. വടകര പാര്‍ക്കോ ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് കോടഞ്ചേരി
വേളകോട് കിഴക്കേടത്ത് വീണ കുര്യനാണ് (50) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കിനോടു ചേര്‍ന്ന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. ട്രെയിനില്‍ നിന്നും വീണതാകാമെന്ന് ആദ്യം സംശയിച്ചെങ്കിലും ആത്മഹത്യയാവാമെന്നും പറയുന്നു.
റെയില്‍വേ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭര്‍ത്താവ്: സണ്ണി. മക്കള്‍: റയാന്‍ വര്‍ഗ്ഗീസ് സണ്ണി (എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥി), ഇയാന്‍ കുര്യന്‍ സണ്ണി.
















