ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സ്‌ഫോടകവസ്തുക്കളുമായി പോലീസ് പിടിയിലായ ജെയ്ഷെ മുഹമ്മദിന്റെ വനിത കേഡറിന്റെ കമാന്‍ഡറായ ഡോ. ഷഹീന്‍ ഷാഹിദ് മുസ്ലീം യുവതികളെ ഭീകരരാക്കിയത് സഹതാപത്തിന്റെയും ശാക്തീകരണത്തിന്റെയും മറവില്‍.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ബ്രെയിന്‍ വാഷിങിലൂടെ ഭീകരരാക്കുക എന്നതായിരുന്നു ഇവരുടെ രീതി. കൂട്ടാളികള്‍ക്കിടയില്‍ ‘മാഡം സര്‍ജന്‍’ എന്ന രഹസ്യനാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഷഹീനിന്റെ നേതൃത്വത്തില്‍ മുസ്ലീം യുവതികളെയും പെണ്‍കുട്ടികളെയും ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ഓപ്പറേഷന്‍ ഹംദാര്‍ഡ് രൂപീകരിച്ചിരുന്നു. പ്രധാനമായും മൂന്ന് വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷന്‍ ഹംദാര്‍ഡ്. സാമ്പത്തികമായി ദുര്‍ബലമായി നില്‍ക്കുന്ന യുവതികളെ ധനസഹായം നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ കൂടെ കൂട്ടിയിരുന്നത്. ‘ബുര്‍ഖ’ ധരിക്കാത്തവരും ആഡംബര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരുമായ സ്ത്രീകളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ഭീകരവാദ ജിഹാദി പ്രത്യയശാസ്ത്രങ്ങളോട് ചായ്‌വുള്ളവരും ഇവരുടെ ലിസ്റ്റിലുണ്ടായിരുന്നെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇവരുടെ മുന്‍ ഭര്‍ത്താവായ നേത്രരോഗ വിദഗ്ധന്‍ ഡോ. സഫര്‍ ഹയാത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
















