കോട്ടയം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കോട്ടയത്തടക്കം ഒരു വിഭാഗം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ആശുപത്രി ഒ.പി ബഹിഷ്‌കരിച്ചു. കോട്ടയത്ത് ഒട്ടേറെ രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങി. കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷനിലുള്ള ഡോക്ടര്‍മാരാണ് സമരം ചെയ്തത്. എന്നാല്‍ കേരള ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുത്തില്ല.
ഹാജര്‍ രേഖപ്പെടുത്തിയശേഷം ജോലിയില്‍ നിന്ന് മാറിനില്‍ക്കുന്നത് നൈതികതയല്ലെന്ന് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
ആരോഗ്യ മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
















