തിരുവനന്തപുരം:വിതുരയില്‍ കല്ലാര്‍ മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി. രണ്ടാഴ്ച മുന്‍പും മണലി മേഖലയില്‍ കാട്ടാന ഇറങ്ങിയിരുന്നു.
ഈ കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാടുകയറ്റി വിട്ടിരുന്നു. എന്നാല്‍ ഇതേ കാട്ടാന തന്നെയാണ് ബുധനാഴ്ച ഉച്ചയോടുകൂടി ജനവാസമേഖലയില്‍ എത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് പാലിച്ചില്ലെന്നും ദൗത്യം പാഴായെന്നും നാട്ടുകാര്‍ ആരോപിച്ചു.പ്രദേശത്തെ താമസക്കാര്‍ ഭീതിയിലാണ്.
















