പട്ന: ബീഹാറില്‍ രാഹുല്‍ ഗാന്ധി-തേജസ്വിയാദവ് ഉയര്‍ത്തിയ ജാതി സംവരണക്കാര്‍ഡ് ബീഹാര്‍ തള്ളിക്കളഞ്ഞെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍. ഏറ്റവും വിശ്വസനീയമായ പ്രവചനം നടത്തുന്ന കമ്പനിയാണ് ആക്സിസ് മൈ ഇന്ത്യ.
എസ് സി (പട്ടികജാതി), എസ് ടി, (പട്ടികവര്‍ഗ്ഗം), ഇബിസി (ഏറ്റവും പിന്നാക്ക വിഭാഗം), ഒബിസി (മറ്റു പിന്നോക്ക വിഭാഗം) ജനറല്‍ (മുന്നോക്ക വിഭാഗം) എന്നീ സമൂദായങ്ങളില്‍ നിന്നുള്ള വോട്ടുകളെല്ലാം എന്‍ഡിഎയ്‌ക്കാണ് കൂടുതല്‍ ലഭിക്കുക എന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നു. ജാതി സംവരണത്തിലൂടെ ബിജെപിയുടെ ഹിന്ദുസമുദായത്തില്‍ വിള്ളല്‍ വീഴ്‌ത്താമെന്ന കോണ്‍ഗ്രസ് പണ്ഡിതരുടെ ഫോര്‍മുല ബീഹാറില്‍ പൊളിഞ്ഞിരിക്കുകയാണ്.
മറ്റൊന്ന് രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി കോണ്‍ഗ്രസ് മാധ്യമങ്ങളും എന്‍ജിഒ സമൂഹമാധ്യമഅക്കൗണ്ടുകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും കൊട്ടിഘോഷിക്കുന്ന വോട്ട് ചോരിയുടെ പരാജയമാണ്. വോട്ട് ചോരി ജനങ്ങള്‍ കണക്കിലെടുത്തിട്ടേയില്ലെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നു.
അതേ സമയം മുസ്ലിം, യാദവ് സമുദായത്തില്‍ തേജസ്വിയുടെ ആര്‍ജെഡി നല്ല മുന്നേറ്റം നടത്തിയിട്ടുണ്ട്. മുസ്ലിങ്ങളുടെ 90 ശതമാനം വോട്ടുകളും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം പെട്ടിയിലാക്കിയിട്ടുണ്ടെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
ആക്സിസ് മൈ ഇന്ത്യ എന്‍ഡിഎയുടെ വിജയമാണ് പ്രഖ്യാപിക്കുന്നത്. ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടിയാകുന്നത് ആര്‍ജെഡി ആണെങ്കിലും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് തീരെ മോശം പ്രകടനമാണ് നടത്തുകയെന്ന് പറയുന്നു. അതിനാല്‍ ബിജെപി- നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം കൈകോര്‍ക്കുമ്പോള്‍ കിട്ടുന്ന കേവലഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുമെന്ന് പറയുന്നു.
















