Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൈഥിലി താക്കൂര്‍ മിഥിലയുടെ രാജകുമാരിയാകുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം; വിഐപി ലാലുവിന്റെ മകനെ ചതിച്ചുവോ?

വടക്കന്‍ ബീഹാറിലെ മിഥിലയുടെ ഭാഗമായ ദര്‍ഭംഗ ജില്ലയിലെ ആലിനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ 25കാരിയായ മൈഥിലി താക്കൂര്‍ ജയിച്ചുകയറുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. മിഥിലയുടെ രാജകുമാരിയാകും മൈഥിലിയെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ ഫലിക്കുകയാണ്. രാമായണത്തിലെ സീതയെയാണ് മിഥിലയുടെ രാജകുമാരിയാണ് കണക്കാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 07:50 pm IST
in India

പട്ന : വടക്കന്‍ ബീഹാറിലെ മിഥിലയുടെ ഭാഗമായ ദര്‍ഭംഗ ജില്ലയിലെ ആലിനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ 25കാരിയായ മൈഥിലി താക്കൂര്‍ ജയിച്ചുകയറുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. മിഥിലയുടെ രാജകുമാരിയാകും മൈഥിലിയെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ ഫലിക്കുകയാണ്. രാമായണത്തിലെ സീതയെയാണ് മിഥിലയുടെ രാജകുമാരിയാണ് കണക്കാക്കുന്നത്.

ബീഹാറില്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമായ എക്സിററ് പോള്‍ ഫലത്തിന്റെ രത്നച്ചുരുക്കം മൈഥിലി താക്കൂറിന്റെ വിജയത്തില്‍ അടങ്ങിയിരിക്കുന്നു. ഒന്ന് വികാസ് ശീല്‍ പാര്‍ട്ടി എന്ന മഹാസഖ്യത്തിലെ പാര്‍ട്ടിയിലെ വോട്ടര്‍മാര്‍ ബിജെപിയെ കയ്യൊഴിഞ്ഞില്ല. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി പിടിച്ച വോട്ടുകള്‍ ആര്‍ജെഡി മുന്നണിയെ ക്ഷീണിപ്പിച്ചു. 2020ല്‍ എതിര്‍പക്ഷത്തായിരുന്നു അന്തരിച്ച രാം വിലാസ് പസ്വാന്റെ മകന്‍ നയിക്കുന്ന പാര്‍ട്ടി പൂര്‍ണ്ണമായും എന്‍ഡിഎയുടെ കരുത്തായി മാറി.

മൈഥിലി താക്കൂര്‍ ജയിക്കുമെന്നതിനര്‍ത്ഥം വികാസ് ശീല്‍ പാര്‍ട്ടി (വിഐപി) തേജസ്വി യാദവിനെ ചതിച്ചുവെന്നാണ്. കാരണം ഇവിടെ വിഐപി പാര്‍ട്ടിയുടെ വോട്ടര്‍മാരായ മീന്‍പിടുത്തം തൊഴിലാക്കിയ നിഷാദ സമുദായക്കാര്‍ നിര്‍ണ്ണായകമാണ്. ഇവരുടെ വോട്ട് ആര്‍ക്ക് കിട്ടും എന്നത് ഇവിടുത്തെ ജയത്തെ നിശ്ചയിക്കുന്ന ഘടകമാണ്. 2020ല്‍ വിഐപി എന്‍ഡിഎയ്‌ക്ക് ഒപ്പമായിരുന്നു. പക്ഷെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാനനിമിഷം ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് വിഐപി നേതാവ് മുകേഷ് സാഹ്നിയെ അവസാനനിമിഷം ധാരണയുണ്ടാക്കി കൂടെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച സീറ്റുകള്‍ കിട്ടാത്തതിനാല്‍ നിഷാദസമുദായക്കാര്‍ തേജസ്വിയുമായി കടുത്ത അമര്‍ഷത്തിലായിരുന്നു. ഇവരുടെ വോട്ടുകള്‍ മൈഥിലിക്ക്കിട്ടുക എന്നതിനര്‍ത്ഥം വിഐപി തേജസ്വിയെ ചതിച്ചു എന്ന് തന്നെയാണ്.

മക്കള്‍ രാഷ്‌ട്രീയം അരങ്ങ് തകര്‍ക്കുന്ന ബീഹാറില്‍ യാതൊരു രാഷ്‌ട്രീയപാരമ്പര്യവുമില്ലാത്ത കുടുംബത്തിലെ പെണ്‍കുട്ടി മിഥിലയുടെ അഭിമാനമായി ജയിച്ച് കയറി വരുമെന്ന് അമിത് ഷായുടെ പ്രവചനം ശരിയാവുകയാണ്. ദര്‍ഭംഗ ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് ആലിനഗര്‍.ആലിനഗര്‍, തര്‍ദി, മോടിപൂര്‍ പഞ്ചായത്ത്, അന്തൂര്‍ പഞ്ചായത്ത്, ഘനശ്യാംപൂര്‍ എന്നീ മേഖലകള്‍ ഉള്‍പ്പെട്ടതാണ് ആലിനഗര്‍ നിയമസഭാമണ്ഡലം. ബ്രാഹ്മണര്‍, യാദവര്‍, മുസ്ലിങ്ങള്‍ എന്നീ സമുദായങ്ങളാണ് ഈ മേഖലയിലെ പ്രധാന വോട്ടര്‍മാര്‍.

ബിനോദ് മിശ്രയെ മൈഥിലി താക്കൂര‍് മലര്‍ത്തിയടിക്കുമ്പോള്‍ …

2020ല്‍ വികാസ് ശീല്‍ പാര്‍ട്ടിക്ക് (വിഐപി) വേണ്ടി മത്സരിച്ച മിശ്രിലാല്‍ യാദവ് 4000 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് ആലി നഗര്‍. മിശ്രിലാല്‍ യാദവ് 61082 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി ആര്‍ജെഡിയുടെ ബിനോദ് മിശ്ര 57981 വോട്ടുകളും നേടി. അന്ന് വികാസ് ശീല്‍ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരുന്നു.എന്നാല്‍ 2025ല്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ വികാസ് ശീല്‍ പാര്‍ട്ടി തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിക്കും ഒപ്പമാണ്. പക്ഷെ വിഐപിയും ആര്‍ജെഡിയും തമ്മില്‍ ചില ഉരസലുകള്‍ നടക്കുന്നതിനാല്‍ മുഴുവന്‍ വിഐപി പാര്‍ട്ടി വോട്ടുകളും ആര്‍ജെഡിയ്‌ക്ക് ലഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ആ സംശയം ഉറപ്പിക്കുന്നതാണ് മൈഥിലി താക്കൂറിന്റെ വിജയം ഉറപ്പിച്ചുള്ള എക്സിറ്റ് പോള്‍ പ്രവചനം. രാഷ്‌ട്രീയത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച ബിനോദ് മിശ്രയെയാണ് കന്നിസ്ഥാനാര‍്ത്ഥിയായ മൈഥിലി അട്ടിമറിക്കുന്നത്.

മൈഥിലി താക്കൂറിന് അനുകൂലമായ മറ്റൊരു ഘടകം അന്തരിച്ച രാം വിലാസ് പാസ്വാന്റെ എല്‍ജെപി എന്ന പാര്‍ട്ടിയുടെ സ്വാധീനമാണ്. 2020ല്‍ എല്‍ജെപി ഇവിടെ മത്സരിച്ചിരുന്നു. അന്ന് എല്‍ജെപി സ്ഥാനാര്‍ത്ഥി രാജ് കുമാര്‍ ജാ ഏകദേശം 8,850 വോട്ടുകള്‍ നേടിയിരുന്നു. ഇക്കുറി എല്‍ജെപി ബിജെപിയ്‌ക്കൊപ്പമാണ്. .ഈ വോട്ടുകള്‍ ഒന്നടങ്കം മൈഥിലി പോക്കറ്റിലാക്കിയെന്ന് വേണം കരുതാന്‍. രാജ്യത്തെ പ്രശസ്ത ഭോജ്പുരി ഗായിക കൂടിയാണ് എന്നതും യുവത്വത്തിന്റെ പ്രതിനിധി എന്നതും മൈഥിലി താക്കൂറിന് യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകള്‍ കിട്ടാന്‍ സഹായിച്ചിരിക്കണം. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി പിടിച്ച വോട്ടുകള്‍ നഷ്ടമായത് ആര്‍ജെഡിയ്‌ക്കായിരിക്കാം എന്നും വിലയിരുത്തലുകള്‍ ഉണ്ട്. ആലിനഗറില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു.

1995-ൽ ലാലു അധികാരത്തിൽ വന്നതിനുശേഷം ബിഹാർ വിട്ടുപോയ കുടുംബം, ആ കുടുംബത്തിന്റെ മകൾ, പ്രശസ്ത ഗായിക മൈഥിലി താക്കൂര്‍ ഇപ്പോഴിതാ ബീഹാറിലേക്ക് ഒരു എംഎല്‍എയായി തിരിച്ചുവരുന്നതിലൂടെ ലാലുവിനോട് പകരം വീട്ടുകയാണെന്ന് കരുതാം.

ഒമ്പത് എക്സിറ്റ് പോളുകളാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ വിജയം പ്രഖ്യാപിച്ചത്. ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്കര്‍, ഡിവി റിസര്‍ച്ച്, ജെവിസി, മാട്രിസ്, പി-മാര്‍ക്, പീപ്പിള്‍സ് ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, ടിഐഎഫ് റിസര്‍ച്ച് എന്നിവരാണ് എന്‍ഡിഎ സഖ്യം 130നും 167നും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ആകെ 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ മതിയാകും.

Tags: Vikassheel PartyBihar exit pollExit PollsBihar Assembly election 2025#BiharElction2025Mythili ThakurNishad communityMithila's princessMithila's daughter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

ഭാഗവതപ്രഭാഷകന്‍ ഉദിത് ചൈതന്യയ്ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്യുന്ന മൈഥിലി താക്കൂര്‍ (ഇടത്ത്) മൈഥിലി താക്കൂര്‍ ഗുരുവായൂര്‍ ഭജന്‍ പാടുന്നു (വലത്ത്)
Kerala

കേള്‍ക്കാം മൈഥിലി താക്കൂറിന്റെ ഗൂരുവായൂരിലെ ഭജന…ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ബീഹാര്‍ എംഎല്‍എയെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദി

Kerala

പാലക്കാട് കണ്ണാടി ശ്രീ ഭദ്രകാളി നാഗരാജ നാഗയക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി മൈഥിലി താക്കൂർ

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.