ഗുവാഹതി: ദല്‍ഹിയിലെ കാര്‍ സ്ഫോടനം ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രസ്താവിച്ച ഇസ്ലാമികാധ്യാപകനെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. വിരമിച്ച ഹെഡ്മാസ്റ്ററായ നസ്രുല്‍ ഇസ്ലാം ഭര്‍ബുയ്യയെയാണ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിക മതപഠനസ്കൂളിലെ ഹെഡ് മാസ്റ്ററാണ്.
ദല്‍ഹി സ്ഫോടനത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച ഇസ്ലാമികാധ്യാപകനെ കസ്റ്റഡിയിലെടുത്ത് അസം പൊലീസ്:
BREAKING NEWS 🚨 Assam Police nabs retired headmaster Nazrul Islam Barbhuiya from Silchar for mocking Red Fort Blast.
He was calling it an "Election Stunt"
CM Himanta Biswa Sarma ordered strict action against those defending such acts.
— News Algebra (@NewsAlgebraIND) November 11, 2025
അസം പൊലീസ് സില്‍ചാറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദല്‍ഹിയിലെ ചെങ്കോട്ടയ്‌ക്കടുത്ത് ഭീകരവാദികള്‍ നടത്തിയ സ്ഫോടനത്തെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പൊലീസിനോട് പ്രത്യേകം ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് അറസ്റ്റ്.
പൊതുവേ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടിയ സംസ്ഥാനമാണ് അസം. ഈ സെപ്തംബറിന് ശേഷം മാത്രം നുഴഞ്ഞുകയറ്റക്കാരായ 450 ബംഗ്ലാദേശികളെയാണ് പിടികൂടി തിരിച്ചയച്ചത്. 1985ലാണ് അസം ഉടമ്പടി നിലവില്‍ വന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് ശേഷം അസമിലേക്ക് നുഴഞ്ഞുകയറിയ വിദേശികളെ മുഴുവന്‍ തിരിച്ചയ്‌ക്കണമെന്നാണ് തീരുമാനം. ഇതനുസരിച്ച് ഇതുവരെ 30.115 പേരെ അസമില്‍ നിന്നും നാടുകടത്തി. ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇവരെ നാടുകടത്തുന്നത്. ഇപ്പോഴും 9.5 ലക്ഷം ഏക്കറോളം ഭൂമി ഇവിടേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശികളുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെയും കൈകളിലാണ്. മുസ്ലിങ്ങള്‍ ന്യൂനപക്ഷമായിരുന്ന അസം 2041ല്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നും ഹിമന്ത വിലയിരുത്തുന്നു.
ജെയ്ഷ് എ മുഹമ്മദ് എന്ന പാകിസ്ഥാനിലെ ഭീകരസംഘടനയുടെ നിര്‍ദേശപ്രകാരമായിരുന്നു ഹരിയാനയിലെ ഫരീദാബാദിലെ കോളെജില്‍ പഠിപ്പിച്ചിരുന്ന ഒരു ഡോക്ടര്‍ ദല്‍ഹിയില്‍ സ്ഫോടനം നടത്തിയത്. പത്ത് പേരാണ് കൊല്ലപ്പെട്ടത്.
















