പാലക്കാട്: പാഴ്വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണത്തില്‍ ഹൈഡ്രോളിക് ബ്രിഡ്ജുണ്ടാക്കി ശ്രീനന്ദ. ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരത്തിലാണ് തൃശൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസിലെ എം.ശ്രീനന്ദ രാമേശ്വരത്തെ പാമ്പന്‍പാലം മാതൃകയില്‍ പാലം നിര്‍മിച്ചത്. പഴയ സിറിഞ്ചും, കാര്‍ഡ്ബോര്‍ഡും, കമ്പ്യൂട്ടര്‍ സിപിയുവിനുള്ളിലെ ഫാനും ഉപയോഗിച്ചാണ് നിര്‍മാണം. കഴിഞ്ഞവര്‍ഷവും സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തിരുന്നു. ഇതിനുപുറമേ പിവിസി പൈപ്പ്, പഴയ സ്‌കൂട്ടിയുടെ ബാറ്ററി, പ്ലാസ്റ്റിക് ലീഫ് എന്നിവ ഉപയോഗിച്ച് ഫാനും നിര്‍മിച്ചിട്ടുണ്ട്…
















