ന്യൂദല്‍ഹി: എല്ലാവരും ദല്‍ഹിയിലെ സ്ഫോടനം കണ്ട് മരവിച്ചിരിക്കുമ്പോഴാണ് രാഷ്‌ട്രീയം വിളമ്പി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഘ് വി രംഗത്തെത്തിയത്. 8 പേര്‍ കൊല്ലപ്പെട്ട കാര്‍ സ്ഫോടനം ഒരു ഭീകരാക്രണമാണോ എന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പോലും സ്ഥിരീകരിക്കാത്ത സമയത്താണ് അഭിഷേക് മനു സിംഘ് വിയുടെ ചോദ്യം ഉണ്ടായത്.
‘ഇതാണോ കേന്ദ്ര ആഭ്യന്തരമന്ത്രി കൊട്ടിഘോഷിക്കുന്ന സുരക്ഷിതതലസ്ഥാനം?’ എന്നാണ് അഭിഷേക് മനു സിംഘ് വി ചോദിച്ചത്. അമേരിക്കയില്‍ നാലിടത്ത് അല്‍ ഖ്വെയ്ദ സ്ഫോടനം നടത്തിയത് അഭിഷേക് മനു സിംഘ് വിക്ക് ഓര്‍മ്മയില്ലേ എന്നാണ് ചില വായനക്കാര്‍ പ്രതികരിക്കുന്നത്. അന്ന് അമേരിക്കയിലെ ട്വിന്‍ ടവറാണ് ഭീകരവാദികള്‍ വിമാനമിടിച്ച് തകര്‍ന്നുവീണത്. എത്ര സുരക്ഷയുണ്ടായാലും ഒരു ഭീകരവാദി തുനിഞ്ഞിറങ്ങിയാല്‍ എന്തും സാധ്യമല്ലേ എന്നും ചിലര്‍ ചോദിക്കുന്നു.
സ്ഫോടനം ഒരു ഐഇഡി സ്ഫോടനമാണെന്ന് പറയുന്നുണ്ട് . ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചതെന്ന് പറയുന്നു. പക്ഷെ സ്ഫോടനം നടന്ന ഇടത്ത് ആഴത്തിലുള്ള കുഴിയൊന്നും രൂപപ്പെട്ടിട്ടില്ലെന്ന് പറയുന്നു. മരിച്ച് ചിതറിയവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നും സ്ക്രൂവോ വയറുകളുടെ അംശങ്ങളോ കിട്ടിയില്ലെന്ന് ഫോറന്‍സിക് സംഘം പറയുന്നു. ഇതിനര്‍ത്ഥം കാറിനുള്ളിലുള്ളവര്‍ ബോംബോ മറ്റോ ദേഹത്ത് ഘടിപ്പിച്ച് ചാവേര്‍ സ്ഫോടനംനടത്തിയതല്ലെന്നാണ് സൂചന.
എന്തായാലും പരിസരത്ത് നിന്നും ലൈവ് വെടിയുണ്ടയും മറ്റും കണ്ടെത്തിയിട്ടുണ്ട്.
















