Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോര്‍ജി മാര്‍കോവിനെ കൊല്ലാന്‍ ഉപയോഗിച്ച റൈസിന്‍; ഇന്ത്യയിലെ ഇസ്ലാം ഭീകരനായ ഡോക്ടര്‍ റൈസിന്‍ നിര്‍മ്മിച്ചു, ആര്‍എസ്എസ് ഓഫീസില്‍ പരീക്ഷിച്ചു

ഇന്ത്യയിലെ ഒരു ഇസ്ലാമിക ഭീകരനായ ഡോക്ടര്‍ റൈസിന്‍ നിര്‍മ്മിച്ചു എന്ന വിവരം പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ഭീകരവിരുദ്ധസ്ക്വാഡ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ അഹമ്മദ് സയ്യിദ് ആണ് ചോദ്യം ചെയ്യലില്‍ താന്‍ റൈസിന്‍ എന്ന ജൈവായുധം വികസിപ്പിക്കുകയും പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 08:15 pm IST
in India
റൈസിന്‍ എന്ന അപകടകരമായ വിഷപദാര്‍ത്ഥം നിര്‍മ്മിച്ച ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് (ഇടത്ത്) 1978ല്‍ ജോര്‍ജി മര്‍കോവ് എന്ന ബള്‍ഗേറിയന്‍ വിമതനേതാവിനെ വധിക്കാന്‍ ബള്‍ഗേറിയയിലെ രഹസ്യപ്പൊലീസ് റൈസിന്‍ നിറച്ച വെടിയുണ്ടയുള്ള കുടയുമായി എത്തുന്നു (വലത്ത്) കുടയില്‍ നിന്നും പാഞ്ഞു ചെന്ന പെല്ലറ്റ് കാലില്‍ കയറിയ ഉടന്‍ ജോര്‍ജി മര്‍കോവ് മരിച്ചു.

റൈസിന്‍ എന്ന അപകടകരമായ വിഷപദാര്‍ത്ഥം നിര്‍മ്മിച്ച ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് (ഇടത്ത്) 1978ല്‍ ജോര്‍ജി മര്‍കോവ് എന്ന ബള്‍ഗേറിയന്‍ വിമതനേതാവിനെ വധിക്കാന്‍ ബള്‍ഗേറിയയിലെ രഹസ്യപ്പൊലീസ് റൈസിന്‍ നിറച്ച വെടിയുണ്ടയുള്ള കുടയുമായി എത്തുന്നു (വലത്ത്) കുടയില്‍ നിന്നും പാഞ്ഞു ചെന്ന പെല്ലറ്റ് കാലില്‍ കയറിയ ഉടന്‍ ജോര്‍ജി മര്‍കോവ് മരിച്ചു.

ന്യൂദല്‍ഹി: റൈസിന്‍- ഭയപ്പെടുത്തുന്ന ഒരു ജൈവായുധം. നിര്‍മ്മിക്കുന്നത് ആവണക്കിന്റെ വിത്തും എണ്ണയും ഉപയോഗിച്ച്. 1978ല്‍ ആണ് റൈസിന്‍ എന്ന ജൈവായുധം ഭീകരപദ്ധതിക്ക് ഉപയോഗിച്ചതായുള്ള വിവരം ആദ്യമായി പുറത്തുവന്നത്. ഇത് ജോര്‍ജി മര്‍കോവ് (Georgi Markov) എന്ന ബള്‍ഗേറിയന്‍ വിമതനേതാവിനെ വധിക്കാനാണ് ബള്‍ഗേറിയന്‍ രഹസ്യപ്പൊലീസ് ഉപയോഗിച്ചത്. വധിച്ചത് എങ്ങിനെയെന്നോ? ഒരു കുടയില്‍ നിന്നും നിറയൊഴിച്ച ചെറിയ ഉണ്ട (pellet) ജോര്‍ജി മര്‍കോവിന്റെ കാലില്‍ തറയ്‌ക്കുന്നു. അധികം വൈകാതെ ജോര്‍ജി മര്‍കോവ് മരിക്കുന്നു. കുട ചൂടി എത്തിയ ഭീകരവാദി ആരുമറിയാതെ കുടയുടെ ഒരു സ്വിച്ചില്‍ അമര്‍ത്തി. റൈസിന്‍ നിറച്ച ചെറിയ വെടിയുണ്ട ജോര്‍ജി മര്‍കോവിന്റെ കാലില്‍ തുളച്ചുകയറി. അയാള്‍ കൊല്ലപ്പെട്ടു. ആരും അറിയാതെ, ബഹളമില്ലാതെയുള്ള കൊലപാതകം. ഇങ്ങിനെയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊലകള്‍ നടത്തുക. ആരുമറിയാതെ. ഇരുചെവിയറിയാതെ.

ഇപ്പോള്‍ ഇന്ത്യയിലെ ഒരു ഇസ്ലാമിക ഭീകരനായ ഡോക്ടര്‍ റൈസിന്‍ നിര്‍മ്മിച്ചു എന്ന വിവരം പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ഭീകരവിരുദ്ധസ്ക്വാഡ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് ആണ് ചോദ്യം ചെയ്യലില്‍ താന്‍ റൈസിന്‍ എന്ന ജൈവായുധം വികസിപ്പിക്കുകയും പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയത്. ഞെട്ടിപ്പിക്കുന്നതാണ് ഈ വിവരം. കാരണം അത്യന്തം അപകടകാരിയാണ് റൈസിന്‍. മാത്രമല്ല, ആവണക്കെണ്ണയില്‍ നിന്നും ആവണക്കിന്റെ വിത്തില്‍ നിന്നും ഇത് ഉണ്ടാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദ് പറയുന്നു. ഇന്ത്യയിലാണെങ്കില്‍ ആവണക്ക് വ്യാപകമായി ലഭ്യമാണ്. അതാണ് ഭയമുളവാക്കുന്നത്.

ഗുജറാത്തിലെ ഭീകരവാദവിരുദ്ധ പൊലീസ് സംഘമാണ് ഡോക്ടര്‍ അഹമ്മദ് സയ്യിദിനെ ഗുജറാത്തില്‍ നിന്നും പിടികൂടിയത്. ഇയാള്‍ ഹൈദരാബാദ് സ്വദേശിയാണ്. ചൈനയില്‍ നിന്നാണ് ഇയാള്‍ എംബിബിഎസ് പഠിച്ചത്.ആവണക്കിന്റെ വിത്തില്‍ നിന്നുമാണ് ഇയാള്‍ വിഷമുള്ള പ്രോട്ടീനായ റൈസിന്‍ വേര്‍തിരിച്ചെടുത്തത്. ഒരു ജൈവായുധം എന്ന നിലയിലാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനായി ഡോക്ടര്‍ അഹമ്മദ് സയ്യിദ് ഇത് വികസിപ്പിച്ചെടുത്തത്.

ഈ വിഷപ്രോട്ടീന്‍ നേരത്തെ ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസില്‍ ഉപയോഗിച്ചതായി പറയുന്നു. ഏത് രീതിയിലാണ് ഇയാള്‍ ഇത് ഉപയോഗിച്ചത് എന്ന് അറിവായിട്ടില്ല. ഗുജറാത്തിലെ അഹമ്മദാബാദിലെ നരോദ ഫ്രൂട്ട് മാര്‍ക്കറ്റിലും ദല്‍ഹിയിലെ ആസാദ് പൂര്‍ ചന്തയിലും പരീക്ഷിച്ചുനോക്കിയതായും ഡോക്ടര്‍ അഹമ്മദ് സയ്യിദ് പറയുന്നു. നരോദ മാര്‍ക്കറ്റിലെ പഴങ്ങളില്‍ കുത്തിവെച്ചിരിക്കാം എന്നാണ് കരുതുന്നത്. ഇതോടെ നിപ വൈറസിന്റെ ഉറവിടെ എന്താണെന്ന കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ആവശ്യമായി വരുമോ എന്ന ചോദ്യവും ഉയരുന്നു. ദല്‍ഹിയിലെ ആസദ്പുരി ചന്തയില്‍ ഇയാള്‍ റൈസിന്‍ ഉപയോഗിച്ചത് എങ്ങിനെയാണെന്നതിന്റെ വിശദാംശങ്ങള്‍ ലഭിച്ചാലേ ഇതിന്റെ ഭീകരത എത്രത്തോളമെന്ന് അറിയാനാവൂ.

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ (ഐഎസ്ഐഎസ് ഖൊറാസന്‍) നേതാവ് അബു ഖാദിമുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്.

റൈസിന്‍ ഭീകരര്‍ ഉപയോഗിക്കുമ്പോള്‍
റൈസിന്‍ രഹസ്യ ഏജന്‍സികള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. റൈസിന്‍ ശരീരത്തില്‍ കുത്തിവെച്ചാല്‍ മരിയ്‌ക്കും. കത്തിനുള്ളില്‍ റൈസിന്‍ പൗഡര്‍ തേച്ച് അയക്കുക പതിവാണ്. കത്ത് തുറന്ന് അത് കണ്ണിലും ശ്വാസകോശത്തിലും പോയാല്‍ പല വിധ രോഗങ്ങളും ഉണ്ടാകും. നേരത്തെ കോയമ്പത്തൂരില്‍ ഒരു ഹിന്ദു മുന്നണി പ്രവര്‍ത്തകനെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കത്തില്‍ റൈസിന്‍ പൗഡര്‍ അയച്ചതായി വാര്‍ത്തുയുണ്ടായിരുന്നു.

റൈസില്‍ സ്പ്രേ ചെയ്യുന്ന പതിവും ഭീകരര്‍ക്കുണ്ട്. ഇത് സ്പേ ചെയ്യാന്‍ പറ്റിയ ബോട്ടിലില്‍ നിറയ്‌ക്കുകയാണ് ചെയ്യുന്നത്. ഇത് ബസിലും ട്രെയിനിലും അടഞ്ഞ ഭൂഗര്‍ഭ ഇടങ്ങളിലും സ്പ്രേ ചെയ്താല്‍ കൂട്ട ആള്‍ നാശമുണ്ടാക്കാം. ഭീകരര്‍ ജൈവായുധം എന്ന നിലയ്‌ക്ക് വെള്ളത്തില്‍ കലക്കാറുമുണ്ട്. ജര്‍മ്മനിയിലെ കൊളോണില്‍ ഒരു ഐഎസ്ഐഎസ് ഭീകരന്‍ റൈസില്‍ സ്ഫോടനത്തിനുപയോഗിക്കുന്ന ബോംബില്‍ ഉപയോഗിച്ചിരുന്നു. മിക്കവാറും ഡോക്ടര്‍ അഹമ്മദ് സയ്യിദിന് റൈസിനെക്കുറിച്ചും അത് നിര്‍മ്മിക്കുന്നതിനെക്കുറിച്ചും അറിവ് പകര്‍ന്ന് കിട്ടിയത് ഐഎസ്ഐഎസ് ഖൊറാസന്‍ നേതാവില്‍ നിന്നായിരിക്കണം.

Tags: Georgi MarkovterrorismGujarat AtsISIS Khorasan#WhiteCollarTerrorRicinDoctor Ahmed Moinudeen SaiyedCastor Oil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.