കൊച്ചി: ഗവേഷക വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ കേരള സര്‍വകലാശാല സംസ്‌കൃതം വകുപ്പ് മേധാവി ഡോ. സി എന്‍ വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വിജയകുമാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെത്തുടര്‍ന്ന് ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുമുണ്ട്.
കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്‌റെ പരാതിയിലാണ് പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം പൊലീസ് കേസെടുത്തത്. വകുപ്പ് മേധാവിയായ വിജയകുമാരി ജാതീയ അധിക്ഷേപം നടത്തിയെന്നും പിഎച്ച്ഡി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സര്‍ക്ക് കത്ത് നല്‍കിയെന്നും വിപിന്‍ ആരോപിച്ചിരുന്നു.
















