ന്യൂദല്‍ഹി: ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ശക്തിയേറിയ സ്‌ഫോടനം. കാറിലാണ് സ്‌ഫോടനം ഉണ്ടായത്.രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന.
പരിസരത്തുളള നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.ഒരാള്‍ മരിച്ചതായാണ് അനൗദ്യോഗികമായി വിവരം ലഭിച്ചത്.
അഗ്നിരക്ഷാസേന തീ കെടുത്താന്‍ ശ്രമിക്കുന്നു. പൊലീസ് സ്ഥലത്തെത്തി.
സ്ഥലത്ത് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
















