Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദേശഭക്തി ഗീതം കേട്ടാല്‍ ഹാലിളകുന്നവരോട്

ഭാരത് മാതാ കി ജയ് എന്നു വിളിക്കാന്‍ പാടില്ല, ഭാരതമാതാവിന്റെ ചിത്രം വയ്‌ക്കാന്‍ പാടില്ല എന്നൊക്കെ ശഠിക്കുന്നവര്‍ ഇനിയുള്ള കാലം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 02:23 pm IST
in Editorial, Vicharam

എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗീതം ആലപിച്ചത് ചിലര്‍ വലിയ വിവാദമാക്കി വളര്‍ത്തിക്കൊണ്ട് വന്നിരിക്കുകയാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുമൊക്കെ രാജ്യത്തിന് എന്തോ അത്യാപത്ത് സംഭവിച്ചിരിക്കുന്നു എന്ന മട്ടിലാണ് പ്രതികരിച്ചത്.

വിദ്യാര്‍ഥികള്‍ ദേശഭക്തി ഗീതം ആലപിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും, ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്ത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു.

പ്രോട്ടോകോള്‍ പാലിക്കണമായിരുന്നു. ഇത് അഹങ്കാരത്തിന്റെ സ്വരമാണ്. സാമാന്യ മര്യാദ പാലിച്ചില്ല. പെട്ടെന്ന് കൊണ്ടുവന്ന് പാടിച്ചതല്ല. ഏത് സ്‌കൂളായാലും മതേതരത്വത്തെ വെല്ലുവിളിക്കുന്ന നടപടി അനുവദിക്കില്ല. എന്‍ഒസി കൊടുക്കുമ്പോള്‍ ചില ഉപാധികള്‍ വയ്‌ക്കാറുണ്ട്. അത് ലംഘിച്ചാല്‍ എന്‍ഒസി പിന്‍വലിക്കാം. എന്നൊക്കെയാണ് മന്ത്രി ശിവന്‍കുട്ടി പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണത്രേ. ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സതീശനും തിട്ടൂരം ഇറക്കിയിരിക്കുന്നു.

എന്താണ് ഇവര്‍ക്കൊക്കെ പറ്റിയത്? സര്‍ക്കാരിന്റെ ഒരു പൊതുചടങ്ങില്‍ ദേശഭക്തി ഗീതം ആലപിക്കുന്നത് എങ്ങനെയാണ് തെറ്റാവുന്നത്? വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പാടിയത് ‘പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍…’ എന്നു തുടങ്ങുന്ന ഗീതമാണ്. ഇത് ആര്‍എസ്എസ് ശാഖയില്‍ പാടുന്നതുമാണ്. ഇതുപോലെ നൂറുകണക്കിന് ദേശഭക്തി ഗീതങ്ങള്‍ ആര്‍എസ്എസ് ശാഖയില്‍ പാടുന്നുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനവും ആര്‍എസ്എസ് ശാഖയില്‍ പാടുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ഇവയെല്ലാം ദേശഭക്തിഗാനങ്ങള്‍ അല്ലാതായി മാറുമോ? വന്ദേമാതരവും ആര്‍എസ്എസ് ശാഖയില്‍ പാടുന്നുണ്ടല്ലോ. അതിനാല്‍ പാര്‍ലമെന്റിലടക്കം ഇനി അത് പാടിക്കൂടെന്നാണോ പിണറായിയുടെയും ശിവന്‍കുട്ടിയുടെയുമൊക്കെ ഉത്തരവ്!

ഭരതമാതാവിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതാണ് ഈ ദേശഭക്തി ഗീതത്തിലെ ഓരോ വരിയും. മതേതരത്വത്തിന് എതിരായതോ അന്യമതവിദ്വേഷത്തിന് ഇടയാക്കുന്നതോ ആയ ഒരു വാക്കുപോലും അതിലില്ല. എന്നിട്ടും ഇതു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഹാലിളകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം മറ്റൊന്നാണ്. ഭാരത് മാതാ കി ജയ് എന്നു വിളിക്കാന്‍ പാടില്ല, ഭാരതമാതാവിന്റെ ചിത്രം വയ്‌ക്കാന്‍ പാടില്ല എന്നൊക്കെ ശഠിക്കുന്നവര്‍ ഇനിയുള്ള കാലം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയേണ്ടിവരും. ഭാരതമാതാവ് എന്ന സങ്കല്‍പ്പത്തെ അംഗീകരിക്കാത്തവരും, വന്ദേമാതരം പാടാന്‍ അനുവദിക്കാത്തവരും ഒരുകാലത്ത് രാജ്യം ഭരിച്ചിരുന്നു. അവരെ ജനങ്ങള്‍ അധികാരത്തിന് പുറത്തു നിര്‍ത്തിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇക്കൂട്ടര്‍ അധികാരത്തിനു പുറത്താണ്. ദേശസ്‌നേഹം തൊട്ടുതെറിക്കാത്ത പിണറായി വിജയന്റെയും ബിനോയ് വിശ്വത്തിന്റെയും പാര്‍ട്ടികളെ അധികാരത്തില്‍ നിന്നു മാത്രമല്ല ഭാരതത്തിന്റെ ഭൂപടത്തില്‍ നിന്നുതന്നെ ജനങ്ങള്‍ തുടച്ചുനീക്കുകയാണ്. ഇതിന്റെ വിഷമം ഇക്കൂട്ടര്‍ക്ക് ഉണ്ടാവാം. അത് തീര്‍ക്കാന്‍, ദേശഭക്തി ഗീതം ആലപിക്കുന്ന കുട്ടികള്‍ക്കുമേല്‍ കുതിരകയറിയത്‌കൊണ്ട് കാര്യമില്ല.

എറണാകുളത്തെ സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് വന്ദേ ഭാരതില്‍ ദേശഭക്തി ഗാനം ആലപിച്ചത്. ഈ സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നാണ് ശിവന്‍കുട്ടിയുടെ ഭീഷണി. ഇതേ ശിവന്‍കുട്ടിയാണ് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഹിജാബിന്റെ പേരില്‍ മതവിഭാഗീയത സൃഷ്ടിച്ച ജിഹാദികള്‍ക്കൊപ്പം നിലയുറപ്പിച്ചത്. ദേശസ്‌നേഹം ഹറാമാണെന്ന് പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ജിഹാദികളെ പ്രീണിപ്പിക്കാനാണ് ദേശഭക്തി ഗീതത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. മുന്‍കാലത്ത് ജിഹാദികള്‍ ചെയ്തിരുന്ന കാര്യങ്ങള്‍ മൊത്തമായും ചില്ലറയായും ഇപ്പോള്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലിം വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ രാജ്യദ്രോഹത്തെയും പിന്തുണയ്‌ക്കുന്ന മാനസികാവസ്ഥയിലേക്ക് ഇവര്‍ അധപതിച്ചിരിക്കുന്നു. ഒന്‍പതര വര്‍ഷമായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ ജനങ്ങള്‍ ഉറച്ചിരിക്കുന്ന സാഹചര്യത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളിലെ ദാരുണ മരണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുകയെന്നതും പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതൊന്നും വിജയിക്കാന്‍ പോകുന്നില്ല.

Tags: v sivankuttyChief Minister Pinarayi VijayanStudents' singing of patriotic songsFlag-off ceremonyErnakulam-Bengaluru Vande Bharat ExpressHuge controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കേരളത്തില്‍ പരീക്ഷാ സമ്പ്രദായവും മൂല്യനിര്‍ണ്ണയവും അടിമുടി മാറ്റുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

Kerala

ആവശ്യത്തിനു പണമുണ്ട്, കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

Kerala

എംഎല്‍എയുടെ കടമ നിറവേറ്റുന്നതില്‍ വി. ശിവന്‍കുട്ടി പരാജയം: നേമം മണ്ഡലത്തിലെ വികസന മുരടിപ്പുകള്‍ എണ്ണിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ നോക്കി, പക്ഷെ ഇക്കുറി നടന്നത് പരാതിയില്ലാത്ത പൊങ്കാല

Kerala

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വെള്ളത്തിന്റെ ടാങ്കറുകളില്‍ വന്ന് ഷോ വേണ്ടെന്ന വെല്ലുവിളിയുമായി മന്ത്രി ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.